കടുത്ത താരിഫ് നയങ്ങളുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യക്കു മേൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന് ഇന്ന് ജൂലൈ 30ന് ട്രംപ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യ-റഷ്യ തമ്മിലുള്ള ബന്ധത്തിലെ അതൃപ്തിയാണ് ഡൊണാൾഡ് ട്രംപിൻ്റെ ഈ നടപടിക്കു പിന്നിൽ. മാത്രമല്ല റഷ്യയിൽ നിന്ന് ഊർജ്ജവും ആയുധങ്ങളും ഇന്ത്യ വാങ്ങിയാൽ അതിന് അധിക പിഴയും നൽകേണ്ടി വരുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമീപകാലത്തായി ഡൊണാൾഡ് ട്രംപ് വാതോരാതെ സംസാരിച്ചിരുന്നു. മാത്രമല്ല ഇന്ത്യയുമായുള്ള യുഎസിൻ്റെ വ്യാപാര കരാർ വലിയൊരു ചരിത്ര നേട്ടമാവാനുള്ള സാധ്യതയും തുറന്നിരുന്നു. എന്നാൽ അതിനിടയിലാണ് ട്രംപിൻ്റെ ചുങ്കപ്പിടിവാശി ഇന്ത്യക്ക് വിനയാവുന്നത്. ഇന്ത്യക്കെതിരെ ഈ ഉയർന്ന താരിഫ് ചുമത്തുന്നതോടെ ഇന്ത്യ- യുഎസ് ബന്ധം വളരെ മോശമാവുകയും, ഇത് ആഗോള സാമ്പത്തിക രംഗത്ത് വിള്ളലുണ്ടാക്കുകയും ചെയ്യും.
ട്രംപിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിൽ, ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകൾ ഇന്ത്യ ഈടാക്കുന്നുവെന്നും കച്ചവടത്തിന് തടസ്സമുണ്ടാക്കുന്ന നിരവധി നിയമങ്ങൾ അവർക്കുണ്ടെന്നും ട്രംപ് ആരോപിച്ചു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനെയും റഷ്യൻ എണ്ണയെ ആശ്രയിക്കുന്നതിനെയും ട്രംപ് വിമർശിച്ചു.
"ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെങ്കിലും, വർഷങ്ങളായി ഞങ്ങൾ അവരുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ. കാരണം അവരുടെ താരിഫുകൾ വളരെ ഉയർന്നതാണ്. കൂടാതെ ഏതൊരു രാജ്യത്തേക്കാളും ഏറ്റവും സങ്കീർണ്ണമായ വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്. മാത്രമല്ല അവർ എല്ലായ്പ്പോഴും അവരുടെ ഭൂരിഭാഗം സൈനിക ഉപകരണങ്ങളും റഷ്യയിൽ നിന്നാണ് വാങ്ങിയത്. അതിനാൽ ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% താരിഫ് നൽകണം. റഷ്യയിൽ നിന്നുള്ള വാങ്ങലുകൾക്ക് പിഴയും നൽകണം." ട്രംപിന്റെ എക്സ് പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഇന്ത്യക്കെതിരെ അമേരിക്ക
അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഇന്ത്യ ഉയർന്ന ഇറക്കുമതി നികുതി ഈടാക്കുന്നുവെന്ന് യുഎസ് വ്യാപാരികൾ വളരെക്കാലമായി പരാതിപ്പെടുന്നു. 2025-ൽ നിരവധി ചർച്ചകൾ നടന്നിട്ടും ഇരു രാജ്യങ്ങൾക്കും ഒരു പൂർണ്ണമായ വ്യാപാര കരാറിൽ എത്താൻ കഴിഞ്ഞില്ല. ഇത് അമേരിക്കയുടെ അതൃപ്തിക്ക് കാരണമായി.
പുതിയ 25% നികുതിക്ക് പിന്നിലെ പ്രധാന കാരണം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്നുള്ള പ്രതിരോധ ഇറക്കുമതി കുറച്ചെങ്കിലും ആയുധങ്ങൾക്കായി ഇപ്പോഴും റഷ്യയെ ആശ്രയിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. ഇത് മൊത്തം ഇറക്കുമതിയുടെ ഏകദേശം 40 ശതമാനമാണ്.
താരിഫ് എങ്ങനെയെല്ലാം ബാധിക്കും?
ഇന്ത്യക്കു മേൽ 25% നികുതി ചുമത്തുന്നതോടെ ആഗോള വ്യാപാരത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. വസ്ത്രങ്ങൾ, യന്ത്രങ്ങൾ, മരുന്നുകൾ, ഓട്ടോ പാർട്‌സ് തുടങ്ങി യുഎസിലേക്കുള്ള നിരവധി ഇന്ത്യൻ കയറ്റുമതികളെ ഈ താരിഫ് ബാധിക്കും. അതിനുപുറമെ, അധിക "പിഴകൾ" ഈടാക്കാനും സാധ്യതയുണ്ട്. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയാവും.
അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുവാൻ ഇന്ത്യ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് വാശി പിടിച്ചെങ്കിലും ഇന്ത്യ ശക്തമായ നിലപാടിൽ തന്നെ ഉറച്ചു നിന്നു. ഇതും ട്രംപിൻ്റ പുതിയ താരിഫ് പ്രഖ്യാപനത്തിന് കാരണമായ ഘടകമാണ്. കൃഷിയും ക്ഷീരമേഖലകളിലും വിപണി സാധ്യത മുന്നിൽ കണ്ടായിരുന്നു ട്രംപിൻ്റെ ആ നീക്കം. എന്നാൽ ഇന്ത്യ ട്രംപിൻ്റെ ആവശ്യം പൂർണ്ണമായും നിരസിക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications