യുഎസ് വ്യോമാക്രമണത്തെ തുടർന്ന് ഇറാനിലെ ഉന്നത മേജർ ജനറൽ കാസെം സൊലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന്
എണ്ണ വില 3 ഡോളർ ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി മേഖലയിലെ പിരിമുറുക്കങ്ങളും വിതരണ തടസ്സവുമാണ് വില വർദ്ധനവിന് കാരണം. ഇന്ത്യയിലെ ഇന്ധന വില ഇതോടെ 13 മാസത്തെ ഉയർന്ന നിരക്കിലായി.
ഇന്ത്യയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികകൾ 0.4 ശതമാനം ഇടിഞ്ഞു. ഒരു മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. സ്വർണം 10 ഗ്രാമിന് 700 രൂപ ഉയർന്ന് 39,872 രൂപയായി. രൂപ 0.60 ശതമാനം അഥവാ 44 പൈസ ഇടിഞ്ഞ് 71.80 ഡോളറിലെത്തി. വാൾസ്ട്രീറ്റ് ഓഹരികൾ കുത്തനെ താഴ്ന്നു.

പ്രാദേശിക ഇക്വിറ്റി സൂചികകൾ 0.7 ശതമാനം ഇടിഞ്ഞതിന് ശേഷം വീണ്ടും നില വീണ്ടെടുത്തു. ഇറാൻ പ്രതികാരം ചെയ്യുമെന്ന ആശങ്കകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ഇനിയും ഉയർച്ചയുണ്ടാകുന്നത് ഇന്ത്യയുടെ ധനക്കമ്മിക്ക് ഭീഷണിയാകും. ഇത് മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമായി കണക്കാക്കപ്പെടുന്നു.
ബ്രെൻറ് ക്രൂഡ് ബാരലിന് 69.16 ഡോളറായാണ് ഉയർന്നിരിക്കുന്നത്. സെപ്റ്റംബറിൽ സൗദി അരാംകോയ്ക്ക് എതിരായ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എണ്ണയുടെ 84 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നാണ് 60 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
