വാഷിങ്ടണ്‍: ബിറ്റ്കോയിന് മൂല്യത്തിലുണ്ടായ വര്‍ദ്ധനയില്‍ ലോകം കണ്ണുതള്ളിയിരിക്കുകയാണ്. ഓരോദിവസവും കൂടുതല്‍ കൂടുതല്‍ ആളുകളാണ് ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോകറന്സികളില് നിക്ഷേപം നടത്താന്‍ മുന്നോട്ട് വരുന്നത്. ഇതിനൊപ്പം തന്നെ തട്ടിപ്പുകളും നടക്കുന്നുണ്ട്.
ബിറ്റ്കോയിന് ഇടപാടുകളെ ഭരണകൂടത്തിന്റെ കീഴില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് അമേരിക്കയിന് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറന്‍സികള്‍ക്ക് മൂലധന നേട്ട നികുതി ഏര്‍പ്പെടുത്താനാണ് പദ്ധതി. ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നതോടെ ബിറ്റ്കോയിന് മൂല്യത്തില്‍ വന്‍ ഇടിവും ഉണ്ടായി. വിശദാംശങ്ങള്‍ നോക്കാം...
കുതിപ്പ്
ബിറ്റ്കോയിന് മാത്രമല്ല, എഥേറിയം പോലുള്ള മറ്റ് ക്രിപ്റ്റോ കറന്‍സികളും വലിയ നേട്ടമാണ് ഇക്കഴിഞ്ഞ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമാക്കിയത്. ക്രിപ്റ്റോകറന്‍സികളുടെ വളര്‍ച്ച പല ലോകരാജ്യങ്ങളും സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
അമേരിക്കയുടെ നീക്കം
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് മൂലധന നേട്ട നികുതി (ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ്) ഏര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 39.6 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. മൂലധന നേട്ടത്തിനാണ് നികുതി ഏര്‍പ്പെടുത്തുക.
കുത്തനെയിടിഞ്ഞു
അമേരിക്കയിലെ പുതിയ ടാക്സ് കോഡിനെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിറകെ, ക്രിപ്റ്റോകറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയിന് മാത്രം എട്ട് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാത്. രണ്ടാം സ്ഥാനത്തുള്ള എഥേറിയം (ഈഥര്‍) പത്ത് ശതമാനത്തോളം മൂല്യമിടിവാണ് നേരിട്ടത്.
അമ്പതിനായിരം ഡോളറിന് താഴെ
ഒരു ബിറ്റ്കോയിന് അറുപതിനായിരം ഡോളറിന് മുകളില്‍ വരെ മൂല്യം എത്തിയിരുന്നു. എന്നാല്‍ അത് ഇടിഞ്ഞ് 47,525 ആയി കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായിട്ടാണ് അമ്പതിനായിരം ഡോളറിന് താഴേക്ക് ബിറ്റ്കോയിന് മൂല്യം ഇടിയുന്നത്. ഒരാഴ്ചകൊണ്ട് 15 ശതമാനത്തോളം ഇടിവാണ് ബിറ്റ്കോയിന് നേരിട്ടത്.
നഷ്ടം താത്കാലികം മാത്രം
എന്നാല്‍ ബിറ്റ്കോയിന് അടക്കം ക്രിപ്റ്റോകറന്‍സികള്‍ ഇപ്പോള്‍ നേരിടുന്ന നഷ്ടം താത്കാലികം മാത്രമാണെന്നാണ് ട്രേഡര്‍മാരും നിരീക്ഷകരും പറയുന്നത്. ക്രിപ്റ്റോകറന്സികളില് നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ദ്ധിച്ചുവരികയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ എതിര്‍പ്പുയരുന്നുണ്ട്.
65 ശതമാനം നേട്ടം
കഴിഞ്ഞ ആഴ്ച ബിറ്റ്കോയിന് നഷ്ടങ്ങളുടെ കണക്കാണ് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ ലാഭത്തിന്റെ കണക്കേ പറയാനുള്ളു. 65 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ബിറ്റ്കോയിന് നേടിയത്.
ബ്രിട്ടന്റെ നീക്കം
ഇതിനിടെ ക്രിപ്റ്റോകറന്‍സി മേഖലയില്‍ ഇടപെടല്‍ നടത്താന്‍ ബ്രിട്ടനും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ പിന്തുണയോടെയുള്ള ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത അന്വേഷിക്കാനാണ് ധനമന്ത്രി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്കോയിന്‍ എന്നൊരു പേരും ഇതോടൊപ്പം ചര്‍ച്ചയായിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
