അധിക താരിഫ്, എച്ച് 1 ബി വിസ തുടങ്ങിയ ട്രംപിന്‍റെ നടപടികൾ ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വലിയ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അധിക താരിഫിൽ ഇതുവരെ അനുകൂലമായ പ്രതികരണങ്ങൾ വന്നിട്ടില്ല. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പദ്ധതിയുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. "രണ്ടുപേരും കണ്ടുമുട്ടുന്നത് നിങ്ങൾ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് വളരെ പോസിറ്റീവായ ബന്ധമുണ്ട്," ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഎൻഐ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നു. ട്രംപിന്‍റെ വിശ്വസ്തനും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയുമായ സെര്‍ജിയോ ഗോര്‍ ആണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ ഉഭയകക്ഷി സംഘർഷങ്ങൾ കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്കില്ലെന്നായിരുന്നു നേരത്തെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്ത്യ-യുഎസ് ബന്ധത്തിൽ ഇപ്പോൾ ചെറിയ പുരോഗതിയുണ്ട്.

വിവിധ വിഷയങ്ങളിലെ ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്നും ട്രംപ് ഭരണകൂടം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയത് യുഎസ് ബന്ധത്തിൽ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചെങ്കിലും, പ്രശ്നം പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുൾപ്പെടെ ഉന്നതതല ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കാളികളാകുന്നു. ഈ ആഴ്ച ആദ്യം ന്യൂയോർക്കിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. ഇതുവരെയുള്ള ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്നും ഉടൻ തന്നെ ഒരു പരിഹാരം പ്രതീക്ഷിക്കാമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ട്രംപിന്റെ നേരിട്ടുള്ള ആശയവിനിമയ ശൈലി ചില സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇരുപക്ഷവും തങ്ങളുടെ സഹകരണം നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് തോന്നുന്നു എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ജയശങ്കർ - മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും യുഎസില്‍ കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎന്‍ജിഎ) സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയതും എച്ച്-1ബി വിസ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതും മൂലം ഉഭയകക്ഷി ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications