ഇന്ത്യയ്ക്കുമേൽ അമേരിക്ക ചുമത്തിയ അധിക തീരുവ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. എന്നാൽ ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ചിട്ടയായ പ്രവർത്തനങ്ങളുടെ പിറകെ ആണ് ഇന്ത്യ. ഇപ്പോഴിതാ അധിക തീരുവ ട്രംപ് വരും മാസങ്ങളിൽ പിൻവലിച്ചേക്കുമെന്ന സൂചനകളാണ് വിപണിൽ നിന്നും പുറത്ത് വരുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത് നാഗേശ്വരൻ വ്യാഴാഴ്ച പറഞ്ഞു. അധിക തീരുവ നവംബർ 30 ന് ശേഷം പിൻവലിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ച അനന്ത് നാഗേശ്വരൻ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഓഗസ്റ്റിൽ വാഷിംഗ്ടൺ ഏർപ്പെടുത്തിയ 25% പിഴ താരിഫ് നവംബർ അവസാനത്തോടെ പിൻവലിക്കാനാകുമെന്ന് നാഗേശ്വരൻ പറഞ്ഞു. "നവംബർ 30 ന് ശേഷം പിഴ താരിഫുകൾ ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഏതെങ്കിലും വ്യക്തമായ സൂചകങ്ങളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്താവനയല്ല, പക്ഷേ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ , അടുത്ത രണ്ട് മാസത്തിനുള്ളിൽ പിഴ താരിഫിലും പരസ്പര താരിഫിലും ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, "അദ്ദേഹം പറഞ്ഞു.
"ഇപ്പോൾ, ഞങ്ങൾ രണ്ട് സർക്കാരുകളും തമ്മിൽ തുടർച്ചയായ ചർച്ചകൾ നടത്തിവരികയാണ്. അടുത്ത എട്ട് മുതൽ പത്ത് ആഴ്ചകൾക്കുള്ളിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവയിൽ നിന്ന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുടെ മുഖ്യ വ്യാപാര ചർച്ചക്കാരനായ വാണിജ്യ മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ, ദക്ഷിണ, മധ്യേഷ്യയ്ക്കായുള്ള യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവനകൾ.

ഓഗസ്റ്റ് 27 മുതലാണ് താരിഫുകൾ പ്രാബല്യത്തിൽ വന്നത്. 1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (IEEPA) പ്രകാരമാണ് ഈ നടപടി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ചാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് 25% അധിക തീരുവ പ്രഖ്യാപിച്ചത്. അതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയർന്നു.
നേരത്തെ യുഎസ് അപ്പീൽ കോടതി ചില താരിഫുകൾ നിയമവിരുദ്ധമാണെന്ന വിമർശനം ഉന്നയിച്ചിരുന്നു. പ്രഖ്യാപിത ദേശീയ അടിയന്തരാവസ്ഥയ്ക്ക് മറുപടിയായി ചില നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്, എന്നാൽ താരിഫുകളോ നികുതികളോ ചുമത്താനുള്ള പ്രത്യേക അധികാരമില്ല എന്നായിരുന്നു കോടതിയുടെ പ്രസ്ഥാവന. നവംബർ ആദ്യം യുഎസ് സുപ്രീം കോടതിയും ഈ വിഷയം പരിഗണിക്കും.
അതോടൊപ്പം മോദിയും ട്രംപും തമ്മിൽ വീണ്ടും സംഭാഷണം ആരംഭിച്ചതും നല്ല സൂചനകളാണ്. താരിഫ് പിൻവലിക്കൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ത്വരിതപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ വ്യവസായങ്ങൾക്ക് സഹായകമാകുമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications