ഡിജിറ്റല്‍ ഡോളറിൻറെ ബുദ്ധി ബൈഡന്റേതാണ്- പക്ഷേ നേട്ടം കൊയ്യുന്നത് ഇന്ത്യന്‍ ക്രിപ്‌റ്റോ നിക്ഷേപകരാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോ കറന്‍സികള്‍ പ്രചാരം നേടിയതോടെ ഉയര്‍ന്നുവന്ന സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനും നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും ഇന്ന് പ്രമുഖ രാജ്യങ്ങളെല്ലാം ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ അന്വേഷിക്കുകയാണ്. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള സാധ്യത അടയ്ക്കുകയെന്നതും ഡിജിറ്റല്‍ കറന്‍സികളുടെ ആവിഷ്‌കാരത്തിനുള്ള നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഡിജിറ്റല്‍

സമാനമായൊരു നീക്കമാണ് ഈയിടെ അമേരിക്കയിലും നടന്നത്. ഡിജിറ്റല്‍ ആസ്തികളുടെ സാധ്യതകളും ആശങ്കകളും സംബന്ധിച്ച് പഠനവും അന്വേഷണവും നടത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളോട് ഔദ്യോഗികമായി തന്നെ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സികള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികളെ ഇഴകീറി പരിശോധിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ മാര്‍ച്ച് 9-നാണ് അദ്ദേഹം ഒപ്പിട്ടത്. ഇതിനോടൊപ്പം ഡിജിറ്റല്‍ ഡോളര്‍ പുറത്തിറക്കിയാലുള്ള നേട്ടവും കോട്ടവും കണ്ടെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: താമസിയാതെ ഈ മിഡ് കാപ് ഓഹരി 200 തൊടും; ഇപ്പോള്‍ വാങ്ങിയാല്‍ 67% ലാഭം നേടാംAlso Read: താമസിയാതെ ഈ മിഡ് കാപ് ഓഹരി 200 തൊടും; ഇപ്പോള്‍ വാങ്ങിയാല്‍ 67% ലാഭം നേടാം

ആറ്

പ്രധാനമായും ആറ് വശങ്ങളാണ് ഈ ഉത്തരവോടെ പരിശോധിക്കപ്പെടാന്‍ പോകുന്നത്. ഉപഭോക്തൃ സംരക്ഷണം, ധനകാര്യ സ്ഥിരത, കള്ളപ്പണം, അമേരിക്കന്‍ സമ്പദ്ഘടനയുടെ മത്സരക്ഷമതയ്ക്കു ലഭിക്കാവുന്ന നേട്ടം, സാമ്പത്തിക രംഗത്തേക്കുള്ള ഉള്‍പ്പെടുത്തല്‍, ഉത്തരവാദിത്ത നവീകരണം എന്നീ പശ്ചാത്തലങ്ങളാവും വിലയിരുത്തുക. യുഎസ് ട്രഷറി, ഫെഡറല്‍ റിസര്‍വ്, സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് കമ്മീഷന്‍, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ, ബാങ്കിംഗ് നിയന്ത്രണ ഏജന്‍സികളോടും സമാന വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാറ്റം കൊണ്ടുവരുമോ ?

മാറ്റം കൊണ്ടുവരുമോ ?

അമേരിക്കന്‍ ഏജന്‍സികള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറോടെ ഒരു കാര്യം വ്യക്തമാകുകയാണ്. ഡിജിറ്റല്‍ ആസ്തികള്‍ എന്നത് 21-ആം നൂറ്റാണ്ടിലെ നവീന സാങ്കേതികവിദ്യാ പുരോഗതിയുടെ നേട്ടങ്ങളിലൊന്നായി മാറിയേക്കുമെന്ന് അമേരിക്ക തിരിച്ചറിഞ്ഞുവെന്ന സൂചനയാണത്. ഡിജിറ്റല്‍ ആസ്തികളും അതിന്റെ സാങ്കേതിക വിദ്യയുടെ ഉള്ളുകളികളും ഇത്തിരി സങ്കീര്‍ണമാണ്. അതിനാല്‍ ഒരു വശത്ത് ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ശൈശവദശയിലുള്ള ഡിജിറ്റല്‍ ആസ്തികളെ സംശയദൃഷ്ടിയോടെ നോക്കുമ്പോഴും മറുവശത്ത് ഭാവിയിലെ സാങ്കേതിക വിദ്യയായി മാറിയേക്കുമെന്ന് കരുതപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ട ഗുണങ്ങളും പോരായ്മയും ചികയുന്നത് സമചിത്തതോടെയുള്ള നീക്കമായി വിലയിരുത്താം.

ഡിജിറ്റല്‍ കറന്‍സി ക്രിപ്‌റ്റോയല്ല

ഡിജിറ്റല്‍ കറന്‍സി ക്രിപ്‌റ്റോയല്ല

ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണിത്. എവിടെ ആര്‍ക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാം. പേപ്പര്‍ കറന്‍സിയില്‍ പരസ്പരം നേരിട്ടാണ് കൈമാറുന്നതെങ്കില്‍ ഡിജിറ്റന്‍ കറന്‍സിയില്‍ അത് ഓണ്‍ലൈന്‍ മുഖേനയാണെന്ന് മാത്രം. അതായത്, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാധ്യമത്തിന്റെ എല്ലാവിധ സൗകര്യങ്ങള്‍ക്കുമൊപ്പം പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രിതവും സുരക്ഷിതവുമായ വിനിമയ മാര്‍ഗവും തയ്യാറാക്കുകയാണ് ലക്ഷ്യം. അതേസമയം, ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമപരമായ വിനിമയാധികാരം ഇല്ല. അതിനാല്‍ തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് എന്തെങ്കിലും വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

how us president joe biden s executive order on digital assets become good news for indian crypto currency investors

how us president joe biden's executive order on digital assets become good news for indian crypto currency investors
Story first published: Friday, March 18, 2022, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X