വീണ്ടും കുടിയേറ്റ നിയമങ്ങളിൽ കടുംപിടുത്തവുമായി ട്രംപ് ഭരണകൂടം. 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തി വയ്ക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് തീരുമാനിച്ചു. നിയമപരമായ കുടിയേറ്റ പാതകൾ കർശനമാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ കീഴിലുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായ ഈ തീരുമാനം അമേരിക്കൻ ജീവിതം സ്വപ്നം കാണുന്നവർക്കുള്ള തിരിച്ചടിയാണ്. 'അമേരിക്കന്‍ ജനതയില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നവര്‍ അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു,' എന്നാണ് നടപടിക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം.
പട്ടികയിൽ 75 രാജ്യങ്ങൾ
ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്നുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ നടപടി. സോമാലിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, നൈജീരിയ, തായ്‌ലാൻ്റ്, യെമൻ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രമേ ഈ നീക്കം ബാധകമാകൂ, വിനോദസഞ്ചാരികൾക്കോ താൽക്കാലിക തൊഴിലാളികൾക്കോ ബാധകമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
പട്ടികയിൽ ഇന്ത്യ ഉണ്ടോ..?
യുഎസ് കുടിയേറ്റ വിസ മരവിപ്പിക്കലിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ചില രാജ്യങ്ങളെ ഇത് ബാധിക്കുകയും മറ്റുള്ളവ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡങ്ങൾ യുഎസ് ഉദ്യോഗസ്ഥർ പരസ്യമായി വിശദീകരിച്ചിട്ടില്ല. ഡോക്യുമെന്റേഷന്റെ ഗുണനിലവാരം, ഡാറ്റ പങ്കിടൽ രീതികൾ, യുഎസ് കുടിയേറ്റ നിയന്ത്രണങ്ങൾ പാലിക്കൽ തുടങ്ങിയ ഘടകങ്ങൾ തുടങ്ങിയ നിയന്ത്രണങ്ങളെ സ്വാധീനിച്ചേക്കാമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എച്ച്-1ബി പോലുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിസ വിഭാഗങ്ങളിലും മറ്റ് തൊഴിൽ അധിഷ്ഠിത പ്രോഗ്രാമുകളിലും ഇന്ത്യയുടെ സാന്നിധ്യം അമേരിക്കയ്ക്ക് പ്രധാനപ്പെട്ടതാണ്. അതോടൊപ്പം സാങ്കേതികവിദ്യ, പ്രതിരോധം, മറ്റ് നിർണായക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പലപ്പോഴും ഉയർന്ന ഡിമാൻഡുള്ള തസ്തികകളിൽ ഇന്ത്യക്കാരുണ്ട്.

നടപടികൾ കർശനം
ലോകത്തിലെ ഏറ്റവും കർശനമായ വിസ സ്ക്രീനിംഗ് സംവിധാനങ്ങളിലൊന്നായി മാറാനുള്ള ശ്രമത്തിലാണ് യുഎസ്.ടൂറിസം, വൈദ്യചികിത്സ, ബിസിനസ്, താത്‌ക്കാലിക ജോലി അല്ലെങ്കിൽ പഠനം എന്നിവയ്ക്കായി താത്‌ക്കാലിക അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിക്കുന്ന വ്യക്തിക്ക് നോൺ-ഇമിഗ്രൻ്റ് വിസകളാണ് നൽകുന്നത്.
പൂർണ്ണ പട്ടിക
ബാര്‍ബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാന്‍, ബോസ്‌നിയ, ബ്രസീല്‍, ബര്‍മ്മ, അഫ്ഗാനിസ്താന്‍, അല്‍ബേനിയ, അള്‍ജീരിയ, ആന്റിഗ്വ& ബാര്‍ബുഡ, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹാമാസ്, ബംഗ്ലാദേശ്, കംബോഡിയ, കാമറൂണ്‍, കേപ് വെര്‍ഡെ, കൊളംബിയ, കോംഗോ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, എറിട്രിയ, എത്യോപ്യ, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലെബനന്‍, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോള്‍ഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാള്‍, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാന്‍, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സെനഗല്‍, സിയറ ലിയോണ്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ടാന്‍സാനിയ, തായ്ലന്‍ഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, യെമന്‍, ഫിജി, ഗാംബിയ, ജോര്‍ജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാന്‍, ഇറാഖ്, ഐവറി കോസ്റ്റ്, ജമൈക്ക, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കൊസോവോ, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications