ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളുടെ ഡിജിറ്റല്‍ സേവന നികുതി അന്വേഷിക്കാന്‍ യുഎസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ ടെക് കമ്പനികളെ 'അന്യായമായി' ടാര്‍ജറ്റ് ചെയ്യുന്നതിനാല്‍, ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ സ്വീകരിച്ചതോ പരിഗണിച്ചതോ ആയ ഡിജിറ്റല്‍ സേവനനികുതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ യുഎസ് തീരുമാനിച്ചതായി മുതിര്‍ന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'ഞങ്ങളുടെ വ്യാപാര പങ്കാളികളില്‍ പലരും ഞങ്ങളുടെ കമ്പനികളെ അന്യായമായി ലക്ഷ്യമിടുന്നതിന് രൂപകല്‍പ്പന ചെയ്ത നികുതി പദ്ധതികള്‍ സ്വീകരിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിന് ആശങ്കയുണ്ട്,' യുഎസ് ട്രേഡ് റെപ്രസെന്റേറ്റിവ്‌സ് (യുഎസ്ടിആര്‍) റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

ഓസ്ട്രിയ, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്ക്, യൂറോപ്യന്‍ യൂണിയന്‍, ഇന്തോനീഷ്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവര്‍ക്കെതിരെയും അന്വേഷണം ആരംഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം വിവേചനത്തിനെതിരെ ഞങ്ങളുടെ ബിസിനസുകളെയും ജീവനക്കാരെയും പ്രതിരോധിക്കാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിലയൻസിന്റേത് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പനറിലയൻസിന്റേത് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പന

ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളുടെ ഡിജിറ്റല്‍ സേവന നികുതി അന്വേഷിക്കാന്‍ യുഎസ്‌

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, വിവിധ രാജ്യങ്ങള്‍ ചില ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിലൂടെയോ അല്ലെങ്കില്‍ ആ അധികാരപരിധിയിലെ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതിലൂടെയോ ചില കമ്പനികള്‍ സൃഷ്ടിക്കുന്ന വരുമാനത്തിന്റെ നികുതികള്‍ പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും യിഎസ്ടിആര്‍ പറഞ്ഞു. അവയെ ഡിജിറ്റല്‍ സേവന നികുതികള്‍ അല്ലെങ്കില്‍ ഡിഎസ്ടികള്‍ എന്ന് വിളിക്കുന്നു.

ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് യുഎസ് ആസ്ഥാനമായുള്ള വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ടാണ് ഡിഎസ്ടികള്‍ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു. 2020 മാര്‍ച്ചില്‍ ഇന്ത്യ രണ്ട് ശതമാനം ഡിഎസ്ടി സ്വീകരിച്ചതായി യുഎസ്ടിആര്‍ വ്യക്തമാക്കി. ഈ നികുതി വിദേശ കമ്പനികള്‍ക്ക് മാത്രമെ ബാധകമാവൂ. കൂടാതെ, ഇന്ത്യയിലെ വ്യക്തികള്‍ക്ക് അല്ലെങ്കില്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയും ഉള്‍ക്കൊള്ളുന്നു.

മുകേഷ് അംബാനിയുടെ ജിയോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി മിഡിൽ ഈസ്റ്റ് കമ്പനികളുംമുകേഷ് അംബാനിയുടെ ജിയോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി മിഡിൽ ഈസ്റ്റ് കമ്പനികളും

ഏകദേശം 20 ദശലക്ഷത്തിലധികം (ഏകദേശം 267,000 യുഎസ് ഡോളര്‍) വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് മാത്രമെ ഈ നികുതി ബാധകമാവൂ. ഇത് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. 1974 വാണിജ്യ നിയമത്തിലെ 301 -ാം വകുപ്പ് പ്രകാരമാണ് അന്വേഷണം ആരംഭിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്.

ഇത് യുഎസ്ടിആറിന് ഒരു വിദേശ രാജ്യത്തിന്റെ അന്യായമോ വിവേചനപരമോ യുഎസ് വാണിജ്യത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന നടപടി അന്വേഷിക്കാനും പ്രതികരിക്കാനും വിശാലമായ അധികാരം നല്‍കുന്നു. ഇക്കാര്യത്തില്‍ ഒരു ഫെഡറല്‍ രജിസ്റ്റര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് മേധാവിയുമായ മൈറോണ്‍ ബ്രില്യന്റ് ഈ വിഷയത്തില്‍ ബഹുമുഖ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തു.

English summary

us to investigate digital services taxes by several countries including india official | ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളുടെ ഡിജിറ്റല്‍ സേവന നികുതി അന്വേഷിക്കാന്‍ യുഎസ്‌

us to investigate digital services taxes by several countries including india official
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X