ടിക് ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ആര്‍ക്ക് ലഭിക്കും എന്നതില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുത്തില്ലെങ്കില്‍ ടിക് ടോക് അമേരിക്കയില്‍ ഉണ്ടാവില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ടിക് ടോക്കുമായുള്ള ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മൈക്രോസോഫ്റ്റിനെ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് തള്ളിയിരിക്കുകയാണ്. ഇതിന് പിറകെയാണ് ഒറാക്കിള്‍ കോര്പ്പറേഷന് രംഗത്ത് വന്നിരിക്കുന്നത്. ഒറാക്കിളിന്റെ ബിഡ് യുഎസ് സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയെന്ത് സംഭവിക്കും എന്ന് പരിശോധിക്കാം...
ബിഡ് സമര്‍പ്പിച്ചു
ടിക് ടോക്കുമായി ബന്ധപ്പെട്ട ബിഡ് സര്‍ക്കാരിന് ലഭിച്ചുവെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവെന് ന്യൂച്ചിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ഒരു തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാരിന്റെ പാനല്‍ പരിശോധിച്ചതിന് ശേഷം ആയിരിക്കും ഇതിന് അംഗീകാരം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
വില്‍ക്കലല്ല, പങ്കാളിത്തം മാത്രം
ടിക് ടോക് അമേരിക്കയെ പൂര്‍ണമായും വിട്ടുകൊടുക്കുന്ന ഒരു ഇടപാടിനും ബൈറ്റ് ഡാന്‍സ് ഇല്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ ബിഡിനും ഒരു പ്രത്യേകതയുണ്ട്. ഒറാക്കിളിനെ ടിക് ടോക്കിന്റെ 'ട്രസ്റ്റഡ് ടെക്നോളജി പാര്‍ട്ണര്‍' (വിശ്വസ്ത സാങ്കേതികവിദ്യ പങ്കാളി) ആയിട്ടാണ് ബിഡില്‍ കാണിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷ
അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നാണ് ട്രഷറി സെക്രട്ടറി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ടിക് ടോക് ഉപയോഗിക്കുന്ന കോഡ് സുരക്ഷിതമാണോ, അമേരിക്കക്കാരുടെ ഡാറ്റ സുരക്ഷിതമാണോ, ഫോണ്‍ സുരക്ഷിതമാണോ എന്നെല്ലാം ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ ഒറാക്കിള്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ബൈറ്റ് ഡാന്‍സിന്റെ നിര്‍ദ്ദേശം
സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിരിക്കുന്നത് ഒറാക്കിളിന്റെ പ്രൊപ്പോസല്‍ അല്ല എന്ന പ്രത്യേകതയും ഉണ്ട്. ബൈറ്റ് ഡാന്‍സ് തന്നെയാണ് ഒറാക്കിളിനെ ട്രസ്റ്റഡ് ടെക്നോളജി പാര്‍ട്ണര്‍ ആക്കാം എന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. ഇക്കാര്യം ഒറാക്കിളും സ്ഥിരീകരിക്കുന്നുണ്ട്.
അഞ്ച് ദിവസം കൂടി
സെപ്തംബര്‍ 20 ന് അകം അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കണം എന്നാണ് ടിക് ടോക്കിന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്ന അന്ത്യശാസനം. അത് തീരാന്‍ ഇനി അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളു. ഏതാണ്ട് പത്ത് കോടിയോളം ടിക് ടോക് അക്കൗണ്ടുകളാണ് അമേരിക്കയില്‍ ഉള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
