അമേരിക്കയിൽ തൊഴില്ലായ്മ രൂക്ഷമാകുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം കുതിച്ചുയരുന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് ആഴ്ച്ചയ്ക്കിടെ 3.3 കോടി പേർക്കാണ് അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടത്. 16.5 കോടി പേരാണ് അമേരിയ്ക്കയിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ 3.3 കോടി എന്നത് ആകെ തൊഴിൽ ചെയ്യുന്നവരുടെ 20% വരും. ഈ കണക്കുകൾ അനുസരിച്ച് അമേരിക്കയിലെ തൊഴിൽ അനുപാതം ജനസംഖ്യാനുപാതത്തിന്റെ വെറും അമ്പത് ശതമാനമായി കുറഞ്ഞു. അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതി മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
അമേരിക്ക തകർച്ചയിൽ
കൊറോണ വൈറസ് പ്രതിസന്ധിയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വൻ തകർച്ചയിലേയ്ക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാര്യങ്ങൾ കൈവിട്ടു പോയാൽ തൊഴിൽ, വരുമാനം, സമ്പാദ്യം, വിശ്വാസം, സന്തോഷം, ആസ്തികൾ തുടങ്ങിയവയെല്ലാം സ്ഥിരമായി താഴ്ന്ന നിലയിലുള്ള ഒരു രാജ്യമായി അമേരിക്ക മാറും. പരാജയപ്പെട്ട രാഷ്ട്രീയം കാരണം അമേരിക്ക തകർച്ചയിലേയ്ക്ക് പോകുന്നതിനിടെയാണ് കൊറോണ വൈറസ് ആഘാതം അമേരിക്കയുടെ ഭീകരമായ തകർച്ചയെ ത്വരിതപ്പെടുത്തുന്നത്.
വിഷാദത്തിലേയ്ക്ക്
നിലവിലെ സ്ഥിതി തുടർന്നാൽ പലരും വിഷാദത്തിലേയ്ക്ക് നീങ്ങും. പണം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഓഹരി വിപണിയിലെ തകർച്ച, ജോലി നഷ്ടപ്പെടൽ, ചെലവ് ചുരുക്കൽ, ബിസിനസ് നഷ്ടം തുടങ്ങിയവയൊക്കെ ആളുകളെ വിഷാദത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഉമൌർ ഹക്ക് എന്ന നിരീക്ഷകൻ പറയുന്നു. കുറഞ്ഞ വരുമാനമുള്ള സേവന ജോലികൾ മാത്രമാണ് ഇപ്പോൾ അമേരിക്കയിൽ അവശേഷിക്കുന്നത്. അതായത് പലചരക്ക് വിതരണം, കാറുകൾ ഓടിക്കൽ, വളർത്തുമൃഗങ്ങളെ പരിപാലിക്കൽ തുടങ്ങിയവയ.
ദരിദ്ര സമൂഹങ്ങൾക്ക് എന്ത് സംഭവിക്കും?
അതിജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ താങ്ങാൻ പോലും ദരിദ്ര വിഭാഗക്കാർക്ക് താങ്ങാൻ കഴിയില്ല. സ്വന്തം ആരോഗ്യ സംരക്ഷണം, വിരമിക്കൽ, വിദ്യാഭ്യാസം, ശിശു സംരക്ഷണം തുടങ്ങിയവയ്‌ക്ക് ഇവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും ഉമൌർ ഹക്ക് പറയുന്നു. 80% അമേരിക്കക്കാരും കൊറോണ വൈറസിന് മുമ്പ് ശമ്പളം വാങ്ങുന്നവരായിരുന്നു. എന്നാൽ ശമ്പളമില്ലാത്ത നിലവിലെ അവസ്ഥയിൽ 5% അല്ലെങ്കിൽ 10% അധിക നികുതി അടയ്‌ക്കാൻ ബുദ്ധിമുട്ടുകയാണ് ഇവർ.
ഇടത്തരക്കാർ ഇല്ലാതാകും
അമേരിക്കയിലെ ഇതിനകം തന്നെ വളരെ കുറവായ മധ്യ തൊഴിലാളി വർഗക്കാർ ഏറ്റവും താഴ്ന്ന വിഭാഗത്തിലേയ്ക്ക് മാറും. വലിയ ഒരു മധ്യവിഭാഗക്കാർ സമ്പദ്വ്യവസ്ഥയിൽ വളരെ നിർണായകമാണ്. എന്നാൽ ഇത് അമേരിക്കയ്ക്ക് നഷ്ടമാകും.
മഹാമാന്ദ്യത്തിന് ശേഷം
മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ അമേരിക്കയിലെ തൊഴിലില്ലായ്മ എത്തി നിൽക്കുന്നത്.. ഇത്രവേഗം ഇത്ര ഭീമമായി സാമ്പത്തികാവസ്ഥ തകരുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. എന്നാൽ തൊഴിലവസരങ്ങൾ പുനഃസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാൻ കഴിയാതെ പോയതിന് വലിയ വിലയാണ് ഇപ്പോൾ അമേരിക്ക നൽകി കൊണ്ടിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
