വാഷിംഗ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് ലക്ഷത്തിലേക്ക് തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ച് കൊണ്ടിരിക്കുകയാണ്. 9,65000 പേരാണ് ഇത് വരെയുള്ള തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണം. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇത്. ഇനിയും ഇത് ഉയരങ്ങളിലേക്ക് എത്തുമെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ തൊഴിലില്ലായ്മ ഉള്ളത്.

കൊവിഡിന് മുമ്പ് രണ്ടരലക്ഷത്തില്‍ താഴെയായിരുന്നു തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം. കൊവിഡിന് ശേഷം ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഏഴ് മില്യണിലെത്തി. മുമ്പുണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയായിട്ടായിരുന്നു വര്‍ധന. പിന്നീട് സെപ്റ്റംബര്‍ മുതല്‍ ഓരോ ആഴ്ച്ചയും ഇത് വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച മാത്രം 4300 മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ റെസ്റ്റോറന്റുകളും ബാറുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.
കാലിഫോര്‍ണിയയും ന്യൂയോര്‍ക്കും അടച്ച് പൂട്ടിയ അവസ്ഥയിലാണ്. ചില സംസ്ഥാനങ്ങളും നഗരങ്ങളും ഭാഗമായി തുറന്നിട്ടുണ്ട്. മിനസോട്ടയില്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കന്‍സസ് നഗരത്തില്‍ ബാറുകളും റെസ്റ്റോറന്റുകളും അധികം സമയം പ്രവര്‍ത്തിക്കുന്നുണ്ട്. 5.3 മില്യണ്‍ പേരാണ് പുതിയതായി തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. നേരത്തെ ഇത് 5.1 മില്യണായിരുന്നു. രണ്ട് പദ്ധതികള്‍ പ്രകാരമാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ തൊഴിലില്ലാത്തവര്‍ക്ക് ലഭിക്കുന്നത്. ട്രംപ് പലതും വൈകിപ്പിച്ചു എന്നാണ് പരാതി.
ഡിസംബറിലെ തൊഴില്‍ റിപ്പോര്‍ട്ടില്‍ യുഎസ് വിപണി കടുത്ത ദൗര്‍ബല്യമാണ് നേരിടുന്നതെന്ന് പറയുന്നുണ്ട്. പലരും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. വലിയ തൊഴില്‍ മേഖലയില്‍ തൊഴില്‍ നഷ്ടം കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപാട് ജോലിക്കാരെ പിരിച്ചുവിടാതിരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലും എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്ചര്‍ മേഖലയിലും അത്രത്തോളം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ല. ഡിസംബറില്‍ കൂടുതല്‍ പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കുകയും ചെയ്തു. പല കമ്പനികളും പുതിയ ആളുകളെ ജോലിക്കെടുക്കാനും താല്പര്യപ്പെടുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
