ഓഹരി വിപണിയിൽ അപ്രതീക്ഷിത വീഴ്ചയായിരുന്നു ഇന്നലെ സംഭവിച്ചത്. തുടർച്ചയായ ഏഴ് ദിവസത്തോളം പോസിറ്റീവ് പ്രകടനം കാഴ്ച വെച്ചെങ്കിലും ഇന്നലെ ഏപ്രിൽ 24 വ്യാഴാഴ്ച ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റി 50യും ഇടിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നിക്ഷേപകർക്കിടയിൽ ഉയരുന്ന ആശങ്കയാണ് ഇന്നലെ തകർച്ചക്ക് കാരണമായത്.
സെൻസെക്സ് സൂചിക 315.06 പോയിന്റ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 79,801.43 ൽ അവസാനിച്ചു. നിഫ്റ്റി 82.25 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 24,246.70 ലാണ് അവസാനിച്ചത്. കഴിഞ്ഞ ഏഴ് വ്യാപാര സെഷനുകളിലായി 6,269.34 പോയിന്റ് അഥവാ 8.48 ശതമാനമാണ് സെൻസെക്സ് ഉയർന്നത്. എന്നാൽ നിഫ്റ്റി 1,929.8 പോയിന്റ് അഥവാ 8.61 ശതമാനം ഉയർന്നു. 2025 ലെ ഏറ്റവും ഉയർന്ന ക്ലോസിംഗ് ലെവലിലായിരുന്നു ബുധനാഴ്ച അവസാനിച്ചത്.
നിഫ്റ്റി 23,800 എന്ന ലെവലിനേക്കാൾ ഉയർന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി ഇപ്പോഴും പോസിറ്റീവ് നേട്ടത്തിലാണെന്നാണ് പ്രഭുദാസ് ലില്ലാദറിലെ ടെക്നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറയുന്നത്. ദലാൽ സ്ട്രീറ്റിൽ ചില ഏകീകരണങ്ങൾ ഉണ്ടായേക്കാമെന്ന് വൈശാലി വിശ്വസിക്കുന്നു.
"തുടർച്ചയായ ഏഴ് സെഷനുകൾക്ക് ശേഷം, നിഫ്റ്റി 50 ഒടുവിൽ 24250 എന്ന ലെവലിന് സമീപം ക്ലോസ് ചെയ്തു. ഈ സമീപനം മൂലം നിഫ്റ്റി കൂടുതൽ ഉയർന്ന ലെവലിലേക്ക് എത്തുമെന്ന പ്രതീക്ഷയുമുണ്ട്. അതായത്, നേരത്തെ 23800 എന്ന ലെവലിന് സമീപം സൂചികയ്ക്ക് കാര്യമായ ഹ്രസ്വകാല പിന്തുണ ഉണ്ടായിരുന്നു. മൊത്തത്തിലുള്ള ട്രെൻഡ് അനുസരിച്ച് നിലവിലെ ലെവലിൽ ശക്തമായി നിലനിർത്തുന്നതിലൂടെ, കൂടുതൽ പോസിറ്റീവ് നീക്കവുമായി മുന്നോട്ട് പോകാനാകും." നിഫ്റ്റി 50 യുടെ ഇന്നത്തെ പ്രകടനത്തെ കുറിച്ച് വൈശാലി പരേഖ് പറഞ്ഞു.

ഇന്ന് നിഫ്റ്റിയുടെ സപ്പോർട്ട് ലെവൽ 24,100 ലും പ്രതിരോധ ലെവൽ 24,400 ലും ആണെന്ന് പരേഖ് വ്യക്തമാക്കി. ഇത് ഒരു പോസിറ്റീവ് ആക്കത്തിന് വഴിയൊരുക്കുമോ? നിക്ഷേപകർക്കിടയിലെ പുതിയ ആശങ്കകളാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണമാവുന്നത്. വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇന്ന് വാങ്ങാവുന്ന മികച്ച മൂന്ന് ഓഹരികളെ കുറിച്ച് വൈശാലി പരേഖ് നിർദ്ദേശിക്കുന്നുണ്ട്. ഓരോന്നിനെ കുറിച്ചും അറിയാം...
വൈശാലി പരേഖ് നിർദ്ദേശിക്കുന്ന പ്രധാന മൂന്ന് ഓഹരികൾ
ഇന്ന് നിങ്ങൾ സ്റ്റോക്കുകൾ വാങ്ങുന്നുണ്ടോ? മികച്ച നേട്ടം ഉറപ്പാക്കുന്ന മൂന്ന് ഓഹരികളാണ് വൈശാലി പരേഖ് ശുപാർശ ചെയ്യുന്നത്. വാറോക്ക് എഞ്ചിനീയറിംഗ് , വീറ്റോ, ഫിനോലെക്സ് ഇൻഡസ്ട്രീസ് എന്നിവയാണ് ഈ മൂന്ന് ഓഹരികൾ. ഇവ മൂന്നിൻ്റെയും ടാർഗറ്റ് വിലയും വാങ്ങൽ വിലയും അറിയാം...
1. വാറോക്ക് എഞ്ചിനീയറിംഗ്: വാറോക്ക് ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ്. ഓട്ടോമോട്ടീവ് മേഖലയിലെ പ്രധാന പ്രവർത്തനം കാഴ്ച വെക്കുന്നു. ഈ ഓഹരി ഇന്ന് 464 രൂപയ്ക്ക് വാങ്ങാം. എന്നാൽ ഓഹരിയുടെ ടാർഗറ്റ് വില 490 രൂപയും സ്റ്റോപ്പ്ലോസ് 445 രൂപയുമാണ്.
2. വീറ്റോ: വീറ്റോ സ്വിച്ച് ഗിയേഴ്സ് & കേബിൾസ് ലിമിറ്റഡ് വയറുകളും കേബിളുകളും, ഇലക്ട്രിക്കൽ ആക്സസറികളും നിർമ്മിക്കുകയും LED
ലൈറ്റിംഗ്, CFL, ഫാനുകൾ എന്നിവ വ്യാപാരം നടത്തുകയും ചെയ്യുന്ന കമ്പനിയാണിത്. ഈ ഓഹരിയുടെ വാങ്ങൽ വില 115 രൂപയാണ്. എന്നാൽ ടാർഗറ്റ് വില 130 രൂപയും സ്റ്റോപ്പ് ലോസ് 111 രൂപയുമാണ്.
3. ഫിനോലെക്സ് ഇൻഡസ്ട്രീസ്: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കൺസ്യൂമർ സൈക്ലിക്കൽ കമ്പനികളിൽ ഒന്നാണിത്. ഫിനോലെക്സ് ഇൻഡസ്ട്രീസ് ഓഹരികളുടെ വാങ്ങൽ വില 176 രൂപയാണ്. ഇവിടെ 172 രൂപ സ്റ്റോപ്പ്ലോസും ടാർഗറ്റ് വില 186 രൂപയുമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications