ഇന്ന് ഓഹരി വാങ്ങാനാണോ വിൽക്കാനാണോ പ്ലാൻ? നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമായതാണ് ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. ആഗോള തലത്തിൽ വിവിധ വിപണികൾ ഇന്നലെ തകർന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. തുടർച്ചയായ ആറ് സെഷനുകളിൽ കുതിച്ച ശേഷം ഇന്നലെയാണ് നിഫ്റ്റി ദുർബലമായത്.
നിഫ്റ്റി 50 സൂചിക 253 പോയിന്റ് തകർന്ന് 24,888 ലെവലിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 823 പോയിന്റ് താഴ്ന്ന് 81,691.98 ൽ അവസാനിച്ചു. അതേസമയം ബാങ്ക് നിഫ്റ്റി സൂചിക 377 പോയിന്റ് താഴ്ന്ന് 56,082 ൽ അവസാനിച്ചു. യുഎസ് മാർക്കറ്റ് ഫ്യൂച്ചറുകളിലെ കുത്തനെയുള്ള ഇടിവും പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. ഇത് കടുത്ത ഇടിവിലേക്ക് വിപണിയെ നയിച്ചു.
മാത്രമല്ല ഇന്നലെ ഉച്ചയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തെ തുടർന്ന് എയർലൈൻ ഓഹരികളായ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ബോയിംഗ് ഓഹരികൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ വിപണിയിലും പ്രതിഫലിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ-ഇറാൻ പ്രതിസന്ധി രൂക്ഷമാവുന്നു എന്നത് വിപണിയെ വീണ്ടും തളർത്താനും സാധ്യത ഏറെയാണ്.

ഇന്നത്തെ ഓഹരി വിപണി
നിഫ്റ്റി 50 സൂചിക വീണ്ടും 25,000 എന്ന ലെവലിന് താഴേക്ക് വീണതോടെ ഇന്ത്യൻ ഓഹരി വിപണി ദുർബലമാവുന്നുവെന്ന് പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറയുന്നു. വിൽപ്പന സമ്മർദ്ദം തുടർന്നാൽ നിഫ്റ്റി 24,500 എന്ന ലെവലിലേക്ക് എത്താനും സാധ്യതയുണ്ടെന്ന് വൈശാലി പറയുന്നു. നിഫ്റ്റി സൂചിക ഇന്ന് 24,700 എന്ന ലെവലിലേക്ക് എത്തുമെന്നാണ് വൈശാലി പറയുന്നത്. എന്നാൽ പ്രതിരോധ ലെവൽ 25,100ലും എത്തും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ...
ഇന്നത്തെ ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ച് വൈശാലി പരേഖ് പറയുന്നു. ഇന്ന് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന മൂന്ന് ഇൻട്രാഡേ സ്റ്റോക്കുകൾ:- സ്റ്റെർലൈറ്റ് ടെക്നോളജീസ് , ബിഎസ്ഇ, സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി എന്നിവയാണ് വൈശാലി നിർദ്ദേശിച്ചിരിക്കുന്നത്.
1. സ്റ്റെർലൈറ്റ് ടെക്നോളജീസ്: പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഒപ്റ്റിക്കൽ, ഡിജിറ്റൽ ടെക്നോളജി കമ്പനിയാണിത്. ഒപ്റ്റിക്കൽ ഫൈബറും കേബിളുകളും, ഹൈപ്പർ-സ്കെയിൽ നെറ്റ്‌വർക്ക് ഡിസൈൻ, നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയർ തുടങ്ങി നിരവധി മേഖലകളിൽ വൈദഗധ്യം നേടിയ കമ്പനിയാണിത്. ഇന്നലെ സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ 84.49 രൂപയ്ക്കാണ് വ്യാപാരം ക്ലോസ് ചെയ്തത്. അതിനാൽ 90 രൂപ ലക്ഷ്യ വിലയിൽ, 80 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച ഈ ഓഹരികൾ വാങ്ങാൻ വൈശാലി പരേഖ് നിർദ്ദേശിക്കുന്നു.
2. ബിഎസ്ഇ: ഇന്നലെ ബിഎസ് ഓഹരി ഇടിഞ്ഞെങ്കിലും പരേഖ് ഈ ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു. 2,755 രൂപയ്ക്കാണ് ഇന്നലെ ഈ ഓഹരി വ്യാപാരം ക്ലോസ് ചെയ്തത്. 2850 രൂപ സ്റ്റോപ്പ് ലോസോടെ, 2640 രൂപ ലക്ഷ്യ വിലയിൽ ഓഹരി വാങ്ങാവുന്നതാണ്.
3. SW സോളാർ / സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി: ഇന്നലെ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ ഓഹരിയാണിത്. പുനരുപയോഗ ഊർജ്ജ നിർമ്മാണം, പ്രത്യേകിച്ച് സൗരോർജ്ജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആഗോള കമ്പനിയാണിത്. ഇന്നലെ ഓഹരി ഏറ്റവും ഉയർന്ന നിരക്കായ 348.90 രൂപ വരെ ഉയർന്നെങ്കിലും 328.60 രൂപയിൽ വ്യാപാരം ക്ലോസ് ചെയ്തു. നിങ്ങൾക്ക് ഈ ഓഹരി 315 രൂപ സ്റ്റോപ്പ് ലോസോടെ 370 ലക്ഷ്യ വിലയിൽ വാങ്ങാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications