പ്രണയവും പണവും തമ്മിലുള്ള ബന്ധം എന്താണ്? നിങ്ങളുടെ വാലന്റൈനുമായി ഇന്നത്തെ ചിലവുകൾ ചർച്ച ചെയ്യാം...

വാലൻ്റൈൻസ് ദിനം എന്നാൽ പ്രണയ ജോഡികൾ ഫോട്ടോസ് എടുക്കുന്നതോ, ചോക്ളേറ്റ് വാങ്ങി കഴിക്കുന്നതോ, യാത്ര പോകുന്നതോ മാത്രമല്ല. പരസ്പരമുള്ള അവരുടെ കരുതലും, ബഹുമാനവുമെല്ലാം ഈ ദിനത്തിൽ ആഘോഷിക്കപ്പെടേണ്ടതാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ മനസിലാക്കി ജീവിക്കുമ്പോഴാണ് ആ ബന്ധത്തിന് പൂർണതയെത്തുന്നത്. ഇന്നത്തെ കാലത്ത് ബന്ധങ്ങൾ ശിഥിലമായിപ്പോവാനുള്ള പ്രധാന കാരണം സംസാരക്കുറവാണ്. എല്ലാ വിഷയങ്ങളെ കുറിച്ചും പരസ്പരം സംസാരിക്കുമ്പോഴാണ് ആ ബന്ധത്തിന് അർത്ഥമുണ്ടാകുന്നതും.

പങ്കാളികൾക്കിടയിൽ ഏറ്റവും ആദ്യം ഉണ്ടായിരിക്കേണ്ടത് സാമ്പത്തികപരമായ ഒത്തൊരുമയാണ്. പണം ചിലവഴിക്കുന്നതിനെ കുറിച്ച് രണ്ടു പേരും പരസ്പരം അറിഞ്ഞിരിക്കണം. അതിലൂടെ നിങ്ങളുടെ ഓരോ മാസത്തെ ചിലവുകൾ എങ്ങനെ ക്രമീകരിക്കാമെന്ന് ധാരണയുണ്ടാക്കാം. എങ്കിൽ മുന്നോട്ടുള്ള ജീവിതം കൂടുതൽ രസകരമാവും.

ദമ്പതികൾക്കിടയിലെ സാമ്പത്തിക സാക്ഷരത

ദമ്പതികൾക്കിടയിൽ സാമ്പത്തിക സാക്ഷരതയുണ്ടാവണം. ഒരു നിക്ഷേപത്തെ കുറിച്ച് മനസിലാക്കുന്നതിനപ്പുറം സാമ്പത്തികപരമായ തുറന്ന ആശയവിനിമയം പങ്കാളികളെ പരസ്പരം വളരാൻ അനുവദിക്കുന്നു. സാമ്പത്തിക ലക്ഷ്യം, സാമ്പത്തിക സ്വാതന്ത്ര്യത്തിനായി പ്രവർത്തനക്ഷമമായ പദ്ധതികൾ സൃഷ്ടിക്കൽ എന്നിവയും ഇത്തരം സംസാരങ്ങളിൽ ഉൾപ്പെടുന്നു.

തട്ടിപ്പുകൾ, തെറ്റായ തീരുമാനങ്ങൾ, വിൽപ്പനയിലൂടെ വഞ്ചനാപരമായ ഇടപാടുകൾ എന്നിവയിൽ നിന്നും രക്ഷനേടാൻ സാമ്പത്തിക സാക്ഷരത നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കാനും നിങ്ങൾക്ക് സാമ്പത്തിക സാക്ഷരത അത്യാവശ്യമാണ്. പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാവാൻ കാരണം കുടുംബ ബജറ്റുകൾക്കും സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഇല്ലാത്തതാണ്. ഓരോ മാസത്തേയും ഇടപാടുകളെ കുറിച്ചുള്ള വ്യക്തത പരസ്പരം ഉണ്ടാവണം.

പരമ്പരാഗതമായ നിക്ഷേപ ചർച്ചകളിൽ കുടുംബത്തിലെ പ്രധാന വരുമാനക്കാരൻ മാത്രമേ ഉൾപ്പെടുന്നുള്ളൂ, അതിനാൽ മറ്റ് കുടുംബാംഗങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ കാര്യമായ വിവരങ്ങൾ അറിയില്ല. ഈ വിടവ് നികത്താൻ, കുടുംബങ്ങൾ ഒരു സഹകരണ സമീപനം സ്വീകരിക്കണം. "എല്ലാ കുടുംബാംഗങ്ങളും സാമ്പത്തിക ആസൂത്രണത്തിൽ പങ്കെടുക്കണമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

പ്രണയവും പണവും തമ്മിലുള്ള ബന്ധം എന്താണ്? നിങ്ങളുടെ വാലന്റൈനുമായി ഇന്നത്തെ ചിലവുകൾ ചർച്ച ചെയ്യാം...

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാം...?

കുടുംബാംഗങ്ങളെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കും വിന്യസിപ്പിക്കുക. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വം നൽകുക. ഇത് എല്ലാവരിലും പണത്തിന്റെ മൂല്യവും അത് ചിലവഴിക്കേണ്ട രീതിയും വളർത്തും. ദമ്പതികൾക്കിടയിൽ ഇത്തരം സാമ്പത്തിക സംഭാഷണങ്ങൾ പരസ്പരമുള്ള ബന്ധത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 ചെലവ്, സമ്പാദ്യം അല്ലെങ്കിൽ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ ഒരു ബന്ധത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കുന്നു. ഈ കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് പരസ്പരമുള്ള വിശ്വാസം വളർത്തുന്നു, സംഘർഷങ്ങൾ കുറയ്ക്കുന്നു, സാമ്പത്തിക ഉത്തരവാദിത്തം വളർത്തുന്നു.

മാത്രമല്ല പണം ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ പരസ്പര ബഹുമാനവും ധാരണയും വർദ്ധിക്കാനും ബന്ധങ്ങളെ ശക്തിപ്പെടുത്താനും സാധിക്കുന്നു. പരസ്പരം പണമിടപാടുകളെ കുറിച്ച് ധാരണയുണ്ടെങ്കിൽ നിങ്ങളുടെ ബജറ്റ് ലളിതമാക്കാനും, സുതാര്യത വർദ്ധിപ്പിക്കാനും, ടീം വർക്ക് വളർത്താനും വഴിയൊരുക്കും.

പരസ്പരമുള്ള ചിലവുകൾ പങ്കിടുക..

പുതിയ വീട്, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള വലിയ ലക്ഷ്യങ്ങൾക്ക് ഇത്തരം പങ്കിടലുകൾ നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, പങ്കാളികൾക്ക് വ്യക്തിപരമായ കാര്യങ്ങൾക്ക് അനാവശ്യമായി ചിലവഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് സാമ്പത്തിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും സംഘർഷങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. പരസ്പരം ഇത് മനസിലാക്കി ജീവിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. 

ഒരു പങ്കാളിക്ക് കടമോ വ്യത്യസ്ത സാമ്പത്തിക ഉത്തരവാദിത്തങ്ങളോ ഉണ്ടെങ്കിൽ അത് മറ്റേ വ്യക്തിയുമായി ചർച്ച ചെയ്തില്ലെങ്കിൽ അത് നിങ്ങളുടെ മൊത്തം ബജറ്റിനെ സങ്കീർണ്ണമാക്കുകയും ലക്ഷ്യങ്ങൾ തകരുകയും ചെയ്യും. അതിനാൽ ഇത്തരത്തിൽ അധികമായി വരുന്ന സാമ്പത്തിക ആവശ്യങ്ങളെ കുറിച്ച് പങ്കാളിയുമായി ചർച്ച ചെയ്ത് പരസ്പരം അതിനുള്ള പരിഹാരവും കണ്ടെത്തുക.

ഇത്തരത്തിലുള്ള സാമ്പത്തിക തീരുമാനങ്ങളിൽ സഹകരിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് വളരുക. ഇത് ദമ്പതികൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാനും ആരോഗ്യകരമായ ബന്ധം നിലനിർത്താനും കൂടുതൽ സാധ്യതയുണ്ട്. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X