ഫ്രാന്‍സ്, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ വളരെക്കുറവാണെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.
300 മുതല്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന യാത്രകള്‍ക്ക് വന്ദേഭാരത് ചെയര്‍ കാര്‍ ഈടാക്കുന്ന നിരക്ക്, മറ്റു രാഷ്ട്രങ്ങളുടേതിനെ അപേക്ഷിച്ച് വളരെക്കുറവാണ്.

300 മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് വന്ദേ ഭാരത് എസി ചെയര്‍ കാറിന്റെ നിരക്ക് കിലോമീറ്ററിന് ഏകദേശം 2.19 രൂപയാണ്. ഇത് ചൈന, ജപ്പാന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ്. അവിടെ കിലോമീറ്ററിന് 7 മുതല്‍ 20 രൂപ വരെയാണ് ചാര്‍ജ്ജ്, മന്ത്രി ലോക്സഭയെ അറിയിച്ചു.
നിരക്ക് മാനദണ്ഡങ്ങള്‍
പ്രവര്‍ത്തനച്ചെലവ്, നല്കുന്ന സേവനങ്ങളുടെ മൂല്യവും ഗുണനിലവാരവും, ഓര്‍ഡര്‍ ചെയ്ത സൗകര്യങ്ങളുടെ സ്വഭാവം, യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന വില, ഇതര ഗതാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള മത്സരം, വിശാലമായ സാമൂഹിക-സാമ്പത്തിക പരിഗണനകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് റെയില്‍വേ മന്ത്രാലയം യാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
നിരക്കുകള്‍ യുക്തിസഹമായി ക്രമീകരിച്ചതാണ് വന്ദേഭാരത് സര്‍വീസുകള്‍ വ്യാപിക്കുന്നതിനിടയാക്കിയത്. ഇതോടെ ഡിമാന്റ് വര്‍ദ്ധിച്ചു. എല്ലാ പ്രധാന റൂട്ടുകളിലും യാത്രക്കാരുടെ എണ്ണം 100 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ റൂട്ടുകള്‍
നിലവില്‍ 82 റൂട്ടുകളിലായി 164 സര്‍വീസുകളാണ് വന്ദേഭാരത് നടത്തുന്നത്. ടിക്കറ്റ് നിരക്ക് താങ്ങാവുന്നതാക്കുക എപ്പോഴും റെയില്‍വേയുടെ പരിഗണനയാണെന്ന് മന്ത്രി പറഞ്ഞു. ഈ കാരണത്താല്‍ ട്രെയ്ന്‍ നടത്തുന്നതിനുള്ള ചെലവ് പോലും ടിക്കറ്റ് വഴി ഈടാക്കുന്നില്ല.
യാത്രാ സൗകര്യങ്ങള്‍
മെച്ചപ്പെട്ട സസ്പെന്ഷന്, സെമി-ഹൈ-സ്പീഡ്, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, മിനി പാന്‍ട്രി സൗകര്യങ്ങള്‍, സിസിടിവി, കവച്ച് സുരക്ഷ, എര്‍ഗണോമിക് സീറ്റിംഗ് എന്നിവ യാത്ര സുഖകരവും ഉന്മേഷദായകവുമാക്കുന്നു.
ഓര്‍ഡിനറി ക്ലാസ് ടിക്കറ്റ് നിരക്ക്
മറ്റ് ട്രെയ്നുകളിലെ ലോക്കല്‍ കംപാര്‍ട്ട്മെന്റ് നിരക്കും ഇന്ത്യയില്‍ തുച്ഛമാണ്. ഓര്‍ഡിനറി കമ്പാര്‍ട്ട്മെന്റുകളിലെ യാത്രയ്ക്ക് പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 54 പൈസയും 37 പൈസയും ഈടാക്കുമ്പോള്‍ ഇന്ത്യയിലിത് 20 പൈസ മാത്രമാണ്.
വന്ദേഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് സര്‍ക്കാര്‍ ഈയിടെ ആരംഭിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ അത്തരം നൂറുകണക്കിന് സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അടിവരയിട്ടു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
