പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വാരണാസിയിൽ നിന്ന് നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണം 164 ആയി. ഇന്ത്യൻ റെയിൽവേയുടെ വളർച്ച അവിസ്മരണീയമെന്ന് പറയാം. പലപ്പോഴും യാത്രാ സൗകര്യത്തിൻ്റെ പേരിലും യാത്രാ ദൈർഘ്യത്തിൻ്റെ പേരിലും ട്രെയിൻ സർവ്വീസ് തിരഞ്ഞെടുക്കാത്തവരെല്ലാം ഇപ്പോൾ ട്രെയിൻ യാത്ര ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതിനു പ്രധാന കാരണം വന്ദേഭാരത് തന്നെയാണ്.
164 വന്ദേ ഭാരത് എന്നത് ചെറിയ നേട്ടമല്ല. ഇന്നലെ ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, എറണാകുളം-കോയമ്പത്തൂർ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ 4 ട്രെയിനുകളും അവതരിപ്പിച്ചിരിക്കുന്നത്.
യാത്രാ ദൈർഘ്യം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം വർദ്ധിപ്പിക്കുന്നത്. മാത്രമല്ല രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ടൂറിസം വർദ്ധിപ്പിക്കുവാനും ഇത്തരം എക്സ്പ്രസ് ട്രെയിനുകളിലൂടെ സാധിക്കും. ഈ 4 ട്രെയിനുകളെ കുറിച്ചും, അവ എത്ര ദീർഘ്യം കുറച്ച് യാത്ര നടത്തുന്നു എന്ന് പരിശോധിക്കാം;

ബനാറസ്-ഖജുരാഹോ വന്ദേ ഭാരത്
ഈ റൂട്ടിൽ വന്ദേ ഭാരത് എത്തുന്നതിലൂടെ യാത്ര ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കാം. വാരണാസി, പ്രയാഗ്‌രാജ്, ചിത്രകൂട്, ഖജുരാഹോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ടൂറിസം മേഖലകളിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കും. ഇത് ടൂറിസത്തെ ശക്തിപ്പെടുത്തുന്നു.
ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത്
ഈ റൂട്ടിൽ ഏകദേശം 7 മണിക്കൂർ 45 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും. ഏകദേശം 1 മണിക്കൂർ യാത്രാ സമയം ലാഭിക്കും. ലഖ്‌നൗ, സീതാപൂർ, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹരൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാം. മാത്രമല്ല ഹരിദ്വാറിലേക്കുള്ള യാത്രയും കൂടുതൽ എളുപ്പമാവും.
ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത്
ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും ഇത്. വെറും 6 മണിക്കൂർ 40 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് യാത്ര പൂർത്തിയാക്കാനാവും. ഡൽഹിയും, പഞ്ചാബിലെ പ്രധാന നഗരങ്ങളായ ഫിറോസ്പൂർ, ബതിന്ദ, പട്യാല എന്നിവയുമായിട്ടാണ് ഈ വന്ദേ ഭാരത് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് ദീർഘ ദൂര യാത്രികർക്ക് കൂടുതൽ പ്രയോജനം ലഭിക്കും.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത്
ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും പുതിയ വന്ദേ ഭാരത് എത്തിയിട്ടുണ്ട്. ഇത് മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസാണ്. 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ ഈ യാത്ര പൂർത്തിയാക്കാം. അതായത് 2 മണിക്കൂറിലധികം സമയം ലാഭിക്കാം. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന ഈ ട്രെയിൻ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് വേഗതയേറിയതും കൂടുതൽ സുഖകരവുമായ യാത്രാ ഓപ്ഷൻ നൽകുന്നു. ഒപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
