നമ്മുടെ രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ ആണ് വന്ദേ ഭാരത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മികച്ച യാത്ര സൌകര്യങ്ങളാണ് വന്ദേ ഭാരത് ട്രെയിൻ നൽകുന്നത്. കാഴ്ചകൾ ആസ്വദിച്ച് നല്ല ഭക്ഷണം കഴിച്ച് വന്ദേ ഭാരതിലെ യാത്ര ഒരു രസം തന്നെയാണ്. ഇപ്പോൾ ഇതാ നമ്മുടെ വന്ദേ ഭാരത് ട്രെയിനിനെ വാനോളം പുകഴ്ത്തുകയാണ് ജർമ്മൻ വിനോദസഞ്ചാരിയായ അലക്സാണ്ടർ വെൽഡർ (Alexander Welder). വന്ദേ ഭാരത് ട്രെയിൻ യാത്ര ജപ്പാനിലെയും ചൈനയിലെയും അതിവേഗ റെയിൽ യാത്രയുമായി താരതമ്യം ചെയ്യുകയാണ് അദ്ദേഹം.
വേഗത, മികച്ച സൌകര്യം
'ഇന്ത്യയിലെ ഏറ്റവും ആധുനിക ട്രെയിനിൽ ഒരു യാത്ര നടത്തുക' എന്ന തലക്കെട്ടിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ അലക്സാണ്ടർ വെൽഡറും കൂട്ടുകാരും അവരുടെ അഞ്ചര മണിക്കൂർ എക്സിക്യൂട്ടീവ് ക്ലാസ് യാത്ര വിവരങ്ങളാണ് പങ്കു വെച്ചത്. "ഇന്ന്, ഇന്ത്യയിലെ ഏറ്റവും ആധുനികമായ ട്രെയിനായി കണക്കാക്കപ്പെടുന്ന വന്ദേ ഭാരതിൽ എക്സിക്യൂട്ടീവ് ക്ലാസിൽ ഞങ്ങൾ ഒരു യാത്ര നടത്തുകയാണ്. ഈ ട്രെയിനിലെ അനുഭവം എങ്ങനെയുള്ളതാണെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം," അലക്സാണ്ടർ വെൽഡർ പറഞ്ഞു.
വന്ദേ ഭാരതിലെ ജനാലയിലേക്ക് തിരിയുന്ന സ്വിവൽ സീറ്റുകൾ അലക്സാണ്ടർ വെൽഡറിന് ഇഷ്ടപ്പെട്ടു. യാത്രയുടെ ചുറ്റുപാടും ആസ്വദിക്കാൻ ഈ സീറ്റ് അനുവദിക്കുന്നു. "ഞാൻ ഒരു ജാപ്പനീസ് അല്ലെങ്കിൽ ചൈനീസ് അതിവേഗ ട്രെയിനിലാണെന്ന് തോന്നുന്നു. ഓവർഹെഡ് കമ്പാർട്ട്മെന്റ് എത്ര വിശാലമാണെന്ന് നോക്കൂ. ഈ ലഗേജ് അതിശയകരമാംവിധം വലുതാണ്, പക്ഷേ അത് ഇപ്പോഴും ഓവർഹെഡ് കമ്പാർട്ട്മെന്റിൽ സുഖകരമായി വയ്ക്കാൻ സാധിക്കും." അദ്ദേഹം പറയുന്നു. കോച്ചിൽ ഇന്ത്യൻ, പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകൾ ഉണ്ടായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.
വന്ദേ ഭാരതിലെ ഭക്ഷണത്തെക്കുറിച്ചും നല്ല അഭിപ്രായമാണ് അലക്സാണ്ടർ പങ്ക് വെച്ചത്. "ഞങ്ങൾക്ക് ചപ്പാത്തി, രണ്ട് വ്യത്യസ്ത കറി, ഐസ്ക്രീം തുടങ്ങിയ ലഭിച്ചു.
അഞ്ചര മണിക്കൂർ നീണ്ട മുഴുവൻ ട്രെയിൻ യാത്രയ്ക്കും ഒരാൾക്ക് 2,100 രൂപ അല്ലെങ്കിൽ എല്ലാ ഭക്ഷണവും ഉൾപ്പെടെ 23 ഡോളർ മാത്രമേ ചെലവായുള്ളൂ." അദ്ദേഹം വീഡിയോയിൽ പറയുന്നു.

യാത്ര സോഷ്യൽ ലോകത്ത് വൈറൽ
അലക്സാണ്ടർ വെൽഡറുടെ വന്ദേ ഭാരത് യാത്ര എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 6 ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. "ലോകമെമ്പാടുമുള്ള ഞങ്ങളുടെ അതിഥികൾ ഞങ്ങളുടെ സൗകര്യങ്ങൾ എന്തുതന്നെയായാലും ആസ്വദിക്കുമ്പോൾ അത് വളരെ ഇഷ്ടമാണ്. അതിഥി ദേവോ ഭവഃ!" എന്നാണ് വീഡിയോയ്ക്ക് ഒരാൾ നൽകിയിരിക്കുന്ന കമന്‍റ്.
"2014 ന് മുമ്പുള്ള റെയിൽവേ വീഡിയോ ആർക്കൈവുകൾ തിരിഞ്ഞുനോക്കുമ്പോൾ മാത്രമേ നമ്മൾ എത്രത്തോളം എത്തിയെന്ന് നിങ്ങൾക്ക് മനസ്സിലാകൂ." എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
ഇന്ത്യയുടെ അഭിമാനം
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച വന്ദേ ഭാരത് എക്സ്പ്രസ്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ അഭിമാനകരമായ ഉൽപ്പന്നമാണ്. ഡിസൈൻ, അസംബ്ലി, സാങ്കേതികവിദ്യ എന്നിവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. 2026 ജനുവരിയിൽ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തും. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ എന്നീ ക്ലാസുകൾ ഉൾക്കൊള്ളുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications