2026-ലെ ആദ്യ യാത്ര വന്ദേഭാരതിൽ നടത്താം, സീറ്റ് ഉറപ്പാക്കാൻ എന്ത് ചെയ്യണമെന്നറിയാം, ഒപ്പം ടിക്കറ്റ് നിരക്കും

രാജ്യത്തെ ട്രെയിൻ യാത്രയുടെ മുഖം മാറ്റിയത് വന്ദേഭാരത് ട്രെയിനുകളാണ്. കുറഞ്ഞ യാത്രാസമയം, മികച്ച സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളെ മറ്റ് ട്രെയിനുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. സൗകര്യപ്രദമായ സീറ്റുകൾ, വൈ-ഫൈ, ഓട്ടോമാറ്റിക് ഡോറുകൾ, ശുചിത്വമുള്ള ടോയ്ലറ്റുകൾ എന്നിവയും വന്ദേഭാരതിൽ കാണാം. കേരളത്തിൽ 3 വന്ദേഭാരത് ട്രെയിനുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.

തിരുവന്തപുരം മുതൽ മംഗലാപുരം വരെയും അതുപോലെ തിരിച്ചും. അതോടൊപ്പം എറണാകുളം-ബെംഗളൂരു വന്ദേഭാരതും ഉണ്ട്. എന്നാൽ വന്ദേഭാരതിൽ യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് എത്ര? ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം? എന്ന ചോദ്യങ്ങൾ പലർക്കുമുണ്ട്. അതിന്‍റെ ഉത്തരങ്ങൾ നമുക്ക് പരിശോധിക്കാം.

ടിക്കറ്റ് നിരക്ക് എത്ര..?

വന്ദേഭാരത് എക്‌സ്‌പ്രസിൽ സാധാരണയായി രണ്ട് ക്ലാസുകൾ മാത്രമാണ് ഉള്ളത് - എക്‌സിക്യൂട്ടീവ് ചെയർ കാർ (EC), ചെയർ കാർ (CC). യാത്രാ ദൂരം, സർവീസ് നടത്തുന്ന റൂട്ടുകൾ, ഭക്ഷണ സൗകര്യം എന്നിവയെ ആശ്രയിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സാധാരണയായി ചെയർ കാർ ടിക്കറ്റിന് 1,000 രൂപ മുതൽ 1,600 രൂപ വരെയും എക്‌സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റിന് 1,800 രൂപ മുതൽ 2,500 രൂപ വരെയും ചെലവാകാം. ഇതിൽ ജിഎസ്ടി, ഭക്ഷണ ചാർജ് തുടങ്ങിയവ ഉൾപ്പെടും. ഭക്ഷണം ഉൾപ്പെടാത്ത ചില സർവീസുകളിൽ ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായിരിക്കും.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യണമെങ്കിൽ ചെയർ കാറിൽ 1520 രൂപ മുതൽ 1590 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ചെയർ കാറിൽ ഇത് 2815 രൂപ മുതൽ 2880 രൂപ വരെയാവും. എറണാകുളം - തിരുവനന്തപുരം റൂട്ടിൽ ചെയർ കാറിന് 634 രൂപ മുതൽ 890 രൂപ വരെയും എക്സിക്യൂട്ടിവ് ചെയർ കാറിന് 1257 രൂപ മുതൽ 1915 രൂപ വരെയുമാണ് ടിക്കറ്റ് ചാർജ്. ജനശതാബ്ദി എസി ചെയർ കാറിൽ 430 രൂപയാണ് ഈ യാത്രയ്ക്ക് നൽകേണ്ടത്.

വന്ദേഭാരത് യാത്ര, വിശദാംശങ്ങൾ അറിയാം

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം..?

വന്ദേഭാരത് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗം ഐആർസിടിസി വെബ്സൈറ്റ് (www.irctc.co.in) അല്ലെങ്കിൽ ഐആർസിടിസി മൊബൈൽ ആപ്പ് ആണ്. ആപ്പിൽ ലോഗിൻ ചെയ്ത ശേഷം യാത്രാ തീയതി, ആരംഭ സ്റ്റേഷൻ, ലക്ഷ്യ സ്റ്റേഷൻ എന്നിവ നൽകി ട്രെയിൻ സെലക്ട് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങിന് പുറമേ, റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ, അധികൃത ട്രാവൽ ഏജൻസികൾ എന്നിവ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.

മുൻകൂട്ടി ബുക്ക് ചെയ്യണോ..?

വന്ദേഭാരത് ട്രെയിനുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ, യാത്രാ തീയതിക്ക് മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഉചിതം. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ടിക്കറ്റുകൾ വേഗത്തിൽ ഫുൾ ആവാനുള്ള സാധ്യത കൂടുതലാണ്.

ഭക്ഷണമെനു

വന്ദേഭാരത് യാത്രയിൽ ഭക്ഷണം ആവശ്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കാം. എക്‌സിക്യൂട്ടീവ് ചെയർ കാറിൽ ത്രാ സമയം അനുസരിച്ച് പ്രാതൽ, ഊണ്, ഡിന്നർ എന്നിവയും ഉണ്ടായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ-വെജിറ്റേറിയൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. രാവിലെ അപ്പം, ഇടിയപ്പം, മുട്ടക്കറി, കടലക്കറി എന്നിവ ഉണ്ടായിരിക്കും. ഉച്ചഭക്ഷണത്തിന് ചോറ്, കറി, ചിക്കൻ/പനീർ വിഭവങ്ങൾ, റൊട്ടി എന്നിവയാണ് ഉണ്ടാവുക.

എക്സിക്യൂട്ടീവ് ചെയർ കാറിൽ വെൽക്കം ഡ്രിങ്കുകൾ, ചൂടുള്ള ലഘുഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുന്നുണ്ട്. സ്റ്റീംഡ് റൈസ്, മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി ബിരിയാണി, ചപ്പാത്തി, കേരള പറോട്ട, വീറ്റ് പറോട്ട, പരിപ്പ് കറി, അവിയൽ, കടല കറി, പനീർ വിഭവങ്ങൾ തുടങ്ങി ലിസ്റ്റ് നീളും. പായസം, ഗുലാബ് ജാമുൻ, മിൽക്ക് പേഡ, ബട്ടർമിൽക്ക് എന്നിവയാണ് ഡെസർട്ടായി നൽകുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X