ദീർഘദൂര യാത്രകൾക്കും സുഖകരമായ സഞ്ചാരത്തിനും ഏറ്റവും സുരക്ഷിതമായ മാർഗമെന്ന നിലയിൽ ട്രെയിനുകൾ മികച്ചതാണ്. ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി സമീപകാലത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ ശൃംഖല വിപുലീകരിച്ചത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വന്ദേ ഭാരതിന്റെ വരവ് ഈ ട്രെയിനിൽ മാത്രമല്ല, മറ്റു ട്രെയിൻ സർവീസുകളുടെ പ്രവർത്തനത്തിലും സേവന നിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഈ മാറ്റങ്ങളുടെ തുടർച്ചയെന്നോണം, വന്ദേ ഭാരത് എക്സ്പ്രസിൽ കൂടുതൽ നവീനമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് റെയിൽവേ. അതായത് ഇനി മുതൽ വന്ദേ ഭാരതിൽ പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ലഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇന്ത്യയിലുടനീളം വന്ദേ ഭാരത് സർവ്വീസ് നടത്തുന്നുണ്ട്. ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലുള്ള രുചിയാണുള്ളത്. അതിനാൽ ഓരോ റൂട്ടിലും സർവ്വീസ് നടത്തുന്ന വന്ദേ ഭാരതിൽ അവിടുത്തെ തനി നാടൻ ഭക്ഷണങ്ങൾ വിളമ്പും. ഇതോടെ ഓരോ റൂട്ടിലെയും മെനു വ്യത്യസ്തമാവുന്നു. ഇതോടെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടാവും.

റൂട്ടുകളും പുതിയ മെനുകളും അറിയാം
കേരളം (20633/34 & 20631/32): കാസർകോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം റൂട്ടുകളിലെ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് അപ്പം, കടല കറി, പൊറോട്ട, പാലട പായസം തുടങ്ങിയ നാടൻ ഭക്ഷണങ്ങൾ വിളമ്പും.
നാഗ്പൂർ-സെക്കന്ദരാബാദ് (20101/20102): ആന്ധ്രാപ്രദേശിലെ ആന്ധ്രാ കൊടി കുര, ഡോണ്ടകായ കരം പൊടി ഫ്രൈ, മഹാരാഷ്ട്രയിലെ കണ്ട പോഹ എന്നിവയെല്ലാം ഈ റൂട്ടിലെ വന്ദേ ഭാരത് ട്രെയിനിൽ ലഭിക്കും.
മുംബൈ-ഗാന്ധിനഗർ (20901): ഈ റൂട്ടിൽ ഗുജറാത്തി വിഭവമായ മേത്തി തെപ്ല എന്ന നാടൻ ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തും.
സബർമതി-വെരാവൽ (26902): ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിൽ മസാല ലൗകി വിഭവം വിളമ്പും.
മുംബൈ-മഡ്ഗാവ് (22229): ഈ ട്രെയിനിൽ മഹാരാഷ്ട്രയുടെ സ്വന്തം മസാല ഉപ്മ ലഭിക്കും.
ഹൗറ-പുരി (22895): ഒഡീഷയുടെ ആലു ഫുൽകോപിയും പശ്ചിമ ബംഗാളിലെ ആലു പൊട്ടോൾ ഭജയും ഈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിൽ ലഭിക്കും.
റൂർക്കേല-ഹൗറ (20872): കോശ പനീർ എന്ന വിഭവം ഈ റൂട്ടിലെ വന്ദേ ഭാരതിൽ ലഭ്യമാക്കും.
ന്യൂ ജൽപായ്ഗുരി-ഹൗറ (22302): ബംഗാളി മുർഗിർ ജോൽ എന്ന വിഭവം ഈ ട്രെയിനിൽ ഉൾപ്പെടുത്തും.
പട്‌ന-റാഞ്ചി/ഹൗറ (22349/22348): ചമ്പാരൻ പനീർ, ചമ്പാരൻ ചിക്കൻ തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾ ഈ ട്രെയിനിലെ മെനുവിൽ ലഭ്യമാക്കും.
കാശ്മീർ & ജമ്മു റൂട്ടുകൾ (26401-04): ആമ്പൽ കടു, ജമ്മു ചന്ന മസാല, തക്കാളി ചമൻ, കേസർ ഫിർണി, ഡോഗ്രി തുടങ്ങിയ വേറിട്ട വിഭവങ്ങളാണ് ഈ റൂട്ടിലെ വന്ദേ ഭാരതിൽ ലഭിക്കുന്നത്.
വന്ദേ ഭാരതിൻ്റെ ഭക്ഷണ മെനുവിലെ ഈ സുപ്രധാന മാറ്റം ശ്രദ്ധേയമാണ്. ഇന്ത്യയിലെ വിവിധ റൂട്ടുകളിലെ മെനുവാണ് മുകളിൽ നൽകിയിരിക്കുന്നത്. ഈ പരിഷ്കരണം വിജയകരമായാൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്താനും ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചേക്കാം. മാത്രമല്ല ഭാവിയിൽ മറ്റു ട്രെയിനുകളിലും ഈ രീതി പ്രാബല്യത്തിൽ കൊണ്ടു വരാൻ സാധിച്ചേക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications