ഇന്ത്യൻ റെയിൽവേ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ് വർക്കാണ്. നിരവധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മികച്ച അടിസ്ഥാന സൗകര്യം സാധ്യമാക്കാനും ഇന്ത്യൻ റെയിൽവേ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. അതിലെ പ്രധാന കാര്യം ഇന്ത്യയിൽ അതിവേഗ ട്രെയിനുകൾ വളരെ കുറവാണ് എന്നതാണ്. രാജധാനി, വന്ദേഭാരത് എന്നിവയെല്ലാം താരതമ്യേന വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ്. പക്ഷേ അതിലും വേഗത്തിൽ ഓടുന്ന ട്രെയിൻ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
നിരവധി മികച്ച സൗകര്യങ്ങളോടെ വേഗതയിൽ ഓടുന്ന വന്ദേഭാരതിനേക്കാൾ വേഗത്തിൽ ഓടുന്ന ഒരു ട്രെയിനുണ്ട്. ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൽ (ആർആർടിഎസ്) ഓടുന്ന ആധുനിക ട്രെയിനായ "നമോ ഭാരത്" ആണ് ഏറ്റവും വേഗതയേറിയ ട്രെയിൻ. ഇത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ള ട്രെയിനാണ്.
എന്താണ് നമോഭാരത്?
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവ്വീസാണ് ഇത്. ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ ട്രെയിൻ ഓടുന്നത്. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിനും ഉത്തർപ്രദേശിലെ മീററ്റ് സൗത്തിനും ഇടയിൽ 30 നമോ ഭാരത് ട്രെയിനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ട്രെയിനിനും ആറ് കോച്ചുകളാണുള്ളത്. ഓരോ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവേളയിൽ ഈ ട്രെയിനുകൾ ഓടുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും, കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും, യാത്രക്കാർക്ക് ലോകോത്തര സുഖസൗകര്യങ്ങൾ നൽകാനും ലക്ഷ്യമിട്ടുകൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ട്രെയിനുകളാണ് നമോഭാരത്. മെട്രോ സേവനങ്ങളിൽ നിന്നും ഇത് വ്യത്യസ്തമാണ് നമോഭാരത്. ഉയർന്ന വേഗതയിൽ കുറച്ച് സ്റ്റോപ്പുകളുള്ള ദീർഘദൂര യാത്ര ചെയ്യുന്ന ചെയ്യുന്നവർക്ക് നമോഭാരത് ഉപകാരപ്രദമാവും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും നമോഭാരത് ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്ദേ ഭാരത് പോലുള്ള സെമി-ഹൈ-സ്പീഡ് ട്രെയിനുകളാണ് വേഗതയിൽ ഇതുവപെ ഒന്നാം സ്ഥാനത്തായിരുന്നു, രണ്ടും നിർദ്ദിഷ്ട റൂട്ടുകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്നു. എന്നിരുന്നാലും, 2024 ജൂണിലെ നിർദ്ദേശത്തെത്തുടർന്ന്, അവയുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി പരിമിതപ്പെടുത്തി.
150 രൂപക്ക് യാത്ര ചെയ്യാം
ഡൽഹി, ഉത്തർപ്രദേശ് നഗരത്തിൽ പ്രധാനമായും സഞ്ചരിക്കുന്ന ഈ ട്രെയിൻ, ഡല്‍ഹിയിലെ സരായ് കാലേ ഖാന്‍ മുതല്‍ ഉത്തര്‍പ്രദേശിലെ മോഡിപുരം വരെയുള്ള 16 സ്റ്റേഷനുകള്‍ പിന്നീടാന്‍ വെറും ഒരു മണിക്കൂർ മാത്രം മതി. ഇത് സത്യത്തിൽ 82.15 കിലോമീറ്ററോളം ദൈർഘ്യമുള്ളതാണ്. മാത്രമല്ല ഡൽഹിയിൽ നിന്നും മീററ്റിലേക്കുള്ള സ്റ്റാന്‍ഡേര്‍ഡ് എസി കോച്ചിന് ഏകദേശം 150 രൂപയാണ് നിരക്ക്.
മറ്റു പ്രമുഖ എസി കോച്ചുകൾ ഉയർന്ന തുക വാങ്ങുമ്പോൾ ഈ നിരക്ക് ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്നതാക്കുന്നു. എങ്കിലും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ സ്റ്റേഷന്‍ അനുസരിച്ച് പ്രീമിയം കോച്ചിന് 180 രൂപ മുതല്‍ 225 രൂപ വരെ നിരക്കിൽ മാറ്റം വന്നേക്കാം. എങ്കിൽ പോലും ഇത് താരതമ്യേന വളരെ കുറഞ്ഞ നിരക്കായി കണക്കാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
