ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ജൂൺ 8 മുതൽ യുഎസിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. യുഎസ്എയിൽ നിന്നും കാനഡയിൽ നിന്നും വന്ദേ ഭാരത് മിഷന്റെ കീഴിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്താൽ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും എയർ ഇന്ത്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ ട്വീറ്റിൽ പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ലോക്കൽ എംബസി, ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ന്യൂയോർക്ക്, ടൊറന്റോ, ചിക്കാഗോ, ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നേരത്തെ, ജൂൺ 5 ന് യുഎസ്എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള മൂന്നാം ഘട്ട വന്ദേ ഭാരത് മിഷൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ യുഎസിലേക്കും കാനഡയിലേക്കും പോകാനും വരാനുമുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ബുക്ക് ചെയ്യാമെന്ന് ഈ ആഴ്ച ആദ്യം വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൂടുതൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സാധാരണ നിലയിലുള്ള അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വൈറസിന്റെ സ്വഭാവവും വ്യാപനവും കണക്കിലെടുക്കും. അതുവരെ വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ അന്തർദ്ദേശീയ സർവ്വീസ് നടത്തുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ എംഎച്ച്‌എ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അൺലോക്കിംഗിന്റെ മൂന്നാം ഘട്ടത്തിൽ അന്തർദ്ദേശീയ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് താൽക്കാലിക സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
