ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡ് യുഎസിലെയും കാനഡയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് 70 വിമാനങ്ങൾ സർവീസ് നടത്തും. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ജൂൺ 11 മുതൽ 30 വരെ സർവ്വീസുകൾ നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി തിങ്കളാഴ്ച നടത്തിയ ട്വീറ്റിൽ പറഞ്ഞു.
ഒറ്റപ്പെട്ടുപോയതും ദുരിതത്തിലായതുമായ ഇന്ത്യക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി മിഷൻ വന്ദേ ഭാരതത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ചേർക്കുന്നു. 2020 ജൂൺ 11 മുതൽ 30 വരെ മിഷന്റെ മൂന്നാം ഘട്ട പ്രകാരം യുഎസ്‌എയിലെയും കാനഡയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് 70 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് -19നെ തുടർന്നുള്ള ലോക്ക്ഡൗണിനിടയിൽ ഒറ്റപ്പെട്ട ഇന്ത്യക്കാർക്ക് പണം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നൽകി വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ മെയ് 7 ന്ആരംഭിച്ച പദ്ധതിയാണ് വന്ദേ ഭാരത് മിഷൻ. ഈ ഫ്ലൈറ്റുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വിദേശ പൗരന്മാർക്കും സാധുവായ വിസ ഉടമകൾക്കും അനുമതി നൽകിയിട്ടുണ്ട്.
മിഷന്റെ ആദ്യ ഘട്ടത്തിൽ, എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മെയ് 7 നും മെയ് 14 നും ഇടയിൽ 12 രാജ്യങ്ങളിൽ നിന്ന് 14,800 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനായി 64 വിമാനങ്ങൾ സർവീസ് നടത്തി. മിഷന്റെ രണ്ടാം ഘട്ടം മെയ് 16 ന് ആരംഭിച്ചു.സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ടൊറന്റോ, വാൻകൂവർ, സാൻ ഫ്രാൻസിസ്കോ, സിഡ്നി, മെൽബൺ, റോം, മോസ്കോ, കീവ്, ഫ്രാങ്ക്ഫർട്ട്, ദുഷാൻബെ, യെരേവാൻ, അൽമാറ്റി, അസ്താന, ലാഗോസ്, ബിഷ്കെക്, വാഷിംഗ്ടൺ ബർമിംഗ്ഹാം, മിൻസ്ക്, നരിറ്റ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെയാണ് മൂന്നാം ഘട്ടത്തിൽ എത്തിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications