വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത്. അതോടെ എട്ട് മണിക്കൂറിനുള്ളിൽ എറണാകുളത്തിന് നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും എന്നാം എന്നായി. ആയിരക്കണക്കിന് മലയാളികൾക്ക്, പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകൾക്കും കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും പുതിയ വന്ദേഭാരത് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. കാരണം ടിക്കറ്റുകൾ കിട്ടാനില്ല. ഡിസംബർ 1 വരെ കേരളത്തിൽ എവിടെ നിന്ന് ബുക്ക് ചെയ്താലും വന്ദേഭാരത് ടിക്കറ്റുകൾ വെയ്റ്റിങ്ങ് ലിസ്റ്റിലാണ്.
കോയമ്പത്തൂരിൽ നിന്നും ടിക്കറ്റ്
എറണാകുളത്ത് നിന്നും ടിക്കറ്റ് കിട്ടില്ലെങ്കിലും കോയമ്പത്തൂരിലെത്തിയാൽ ഈസിയായി ബാംഗ്ലൂരിലേക്ക് ടിക്കറ്റ് കിട്ടും. ടിക്കറ്റ് ക്വാട്ടയിൽ ഉണ്ടായ കുറവാണ് ഈ പ്രശ്നത്തിന് കാരണം. സാധാരണഗതിയിൽ ട്രെയിൻ എവിടെ നിന്നാണോ യാത്ര ആരംഭിക്കുന്നത് അവിടെയായിരിക്കും ഏറ്റവും കൂടുതൽ ടിക്കറ്റ് ക്വാട്ട ലഭിക്കുക. എന്നാൽ എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ഇത് ആകെ താളം തെറ്റി. അതോടെ വലിയ പരാതികളാണ് യാത്രക്കാർ ഉയർത്തിയത്.
ക്വോട്ട പുനഃക്രമീകരിക്കും
പരാതികൾ കൂടുതലായതോടെ നടപടികളിലേക്ക് കടക്കുകയാണ് റെയിൽവേ അധികൃതർ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് ട്രെയിനിലെ ടിക്കറ്റ് ക്വാട്ട പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ റെയിൽവേ ഉടൻ ആരംഭിക്കും. ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിആർയുസിസി) സമീപകാല യോഗത്തിൽ റെയിൽവേ അതോറിറ്റി പദ്ധതി പങ്കുവെച്ചു.

ടിക്കറ്റ് നിരക്ക്
1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. എട്ട് എയർ കണ്ടീഷൻഡ് എൽഎച്ച്ബി കോച്ചുകളോടുകൂടിയാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏഴ് എസി ചെയർ കാർ (സിസി) കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി) കോച്ചും ഉൾപ്പെടുന്നു. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. ആകെ 9 സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ.
ട്രെയിൻ നമ്പർ 26651 ബാംഗ്ലൂർ - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് കെ.എസ്.ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 13:50 ന് എറണാകുളത്ത് എത്തിച്ചേരും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 26652 എറണാകുളം - കെ.എസ്.ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 23:00 ന് കെ.എസ്.ആർ ബെംഗളൂരുവിൽ എത്തിച്ചേരും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. കേരളത്തിന് അനുവദിച്ച മൂന്നാമത്തേ വന്ദേ ഭാരത് ട്രെയിൻ ആണ് എറണാകുളം- ബെംഗളൂരു വന്ദേ ഭാരത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
