വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക് പുറത്ത്; മറ്റ് ട്രെയിന്‍ നിരക്ക് ഘടന, സബ്‌സിഡി,ആനുകൂല്യങ്ങള്‍ അറിയാം

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രാ നിരക്കുകള്‍ ''ട്രേഡ് സീക്രട്ട്'' അല്ലെന്നും അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിരക്ക് പുറത്ത്; സബ്‌സിഡി, ടിക്കറ്റ് ഘടന

ടിക്കറ്റിംഗ് സംവിധാനങ്ങള്‍, ഫെയര്‍ ടേബിളുകള്‍, റെയില്‍വേ മൊബൈല്‍ ആപ്പുകള്‍ എന്നിവ പരിശോധിക്കുക വഴി നിരക്കുകള്‍ അറിയാവുന്നതാണ്.

സബ്‌സിഡി തുടരുന്നു

റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 60,239 കോടി രൂപയുടെ സബ്‌സിഡിയാണ് ടിക്കറ്റ് നിരക്കിനത്തില്‍ നല്‍കിയത്.

ഓരോ യാത്രികനും ശരാശരി 43 ശതമാനം ഇളവാണ് ലഭ്യമാകുന്നത്.

റെയില്‍വേ സര്‍വീസ് നടത്താനുള്ള ചെലവ് 100 രൂപ ആണെങ്കില്‍ യാത്രക്കാര്‍ ടിക്കറ്റിനായി ഏകദേശം 57 രൂപ മാത്രം നല്‍കിയാല്‍ മതി.

ഈ സബ്‌സിഡിയ്ക്ക് എല്ലാ യാത്രികരും അര്‍ഹരാകുമ്പോള്‍ വികലാംഗര്‍ക്കും രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേറെയും ഇളവുകളുണ്ട്.

ടിക്കറ്റ് നിരക്കുകള്‍ സുതാര്യം

ടിക്കറ്റുകളില്‍ നിരക്ക് ഘടന എഴുതിയിട്ടുണ്ടെന്നും ഇതുവഴി സുതാര്യത ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിരക്ക് ഘടന ചുവടെ.

ബേസ് ഫെയര്‍

റിസര്‍വേഷന്‍ ചാര്‍ജ്

സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്

ജിഎസ്ടി

ഈ വിവരങ്ങള്‍ Passenger Reservation System, Unreserved Ticketing System, RailOne ആപ്പുകളില്‍ ലഭ്യമാണ്. നിരക്ക് മാറ്റം പരസ്യമായി പ്രഖ്യാപിക്കാറുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന

യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മുന്‍ഗണന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

ലോവര്‍ ബര്‍ത്തിന് മുന്‍ഗണന ലഭ്യമാകുന്നവര്‍:

മുതിര്‍ന്ന പൗരന്മാര്‍

വികലാംഗര്‍

45 വയസ്സിന് മുകളിലുള്ള വനിതാ യാത്രക്കാര്‍

ഗര്‍ഭിണികള്‍

ബുക്കിംഗ് സമയത്ത് പ്രത്യേകമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച് ഇവര്‍ക്കു താഴത്തെ ബെര്‍ത്ത് ആവശ്യപ്പെടാം.

Sleeper, 3AC, 2AC കോച്ചുകളില്‍ പ്രത്യേകമായി ചില ലോവര്‍ ബെര്‍ത്ത് ക്വോട്ടകളും മാറ്റിവച്ചിട്ടുണ്ട്.

വികലാംഗര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

വികലാംഗര്‍ക്കും അവരുടെ സഹായികള്‍ക്കും മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ പ്രത്യേക റിസര്‍വേഷന്‍ ക്വോട്ടകളുണ്ട്. ഇതില്‍ രാജധാനി എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളും ഉള്‍പ്പെടുന്നു.

ക്വോട്ട പ്രകാരം
സ്ലീപ്പര്‍ ക്ലാസില്‍ നാല് ബെര്‍ത്ത്

3AC / 3E കോച്ചുകളില്‍ നാല് ബെര്‍ത്ത്

റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിംഗ് അല്ലെങ്കില്‍ AC ചെയര്‍ കാര്‍ ക്ലാസുകളില്‍ നാല് സീറ്റുകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.

ലഭ്യമാകുന്നതനുസരിച്ച് താഴത്തെ ബെര്‍ത്തുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, വികലാംഗര്‍ക്കും, ഗര്‍ഭിണികള്‍ക്കും മുന്‍ഗണന ലഭിക്കും.

വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ്

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് സര്‍വീസായ ഹൗറ -കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് (27575 / 27576) 2026 ജനുവരി 22-ന് ആരംഭിച്ചു.

KAVACH ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം, സെമി-പര്‍മനന്റ് ജെര്‍ക്ക്-ഫ്രീ കപ്പ്‌ലറുകള്‍, എല്ലാ കോച്ചുകളിലും സിസിടിവി,സീല്‍ ചെയ്ത ഗാങ്വേകള്‍,എമര്‍ജന്‍സി ടോക്ക്-ബാക്ക് യൂണിറ്റുകള്‍,കേന്ദ്രികൃത കോച്ച് മോണിറ്ററിംഗ് സിസ്റ്റം,മികച്ച അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സവിശേഷതകളാണ്.

വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക്

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിരക്ക് Passenger-Kilometre (PKM) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

3AC ക്ലാസില്‍ അടിസ്ഥാന നിരക്ക് കിലോമീറ്ററിന് 2.40 രൂപയാണ് (GST ഒഴികെ)

ഉദാഹരണത്തിന് 1,000 കിലോമീറ്റര്‍ യാത്രയ്ക്കു ഏകദേശം 2,400 രൂപ (GST ഒഴികെ) ചെലവാകും.

ക്ലാസ്, ദൂരം എന്നിവയെ ആശ്രയിച്ച് നിരക്ക് 2.40 മുതല്‍ 3.80 രൂപ വരെ വ്യത്യാസപ്പെടാം.

ലോകത്തിലെ തന്നെ കുറഞ്ഞ നിരക്ക്

ചൈന, ജപ്പാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ സമാന ഹൈസ്പീഡ് ട്രെയിനുകളില്‍ കിലോമീറ്ററിന് 7 മുതല്‍ 20 രൂപ വരെയാണ് ചാര്‍ജ്ജ്.അതുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്കുകള്‍ വളരെ കുറഞ്ഞതാണ്.

യാത്രക്കാരുടെ സാമ്പത്തിക ശേഷി, സേവന ചെലവ്, മറ്റ് ഗതാഗത മാര്‍ഗങ്ങളുമായുള്ള മത്സരം, സേവന നിലവാരം എന്നിവ പരിഗണിച്ചാണ് റെയില്‍വേ, നിരക്കുകള്‍ നിശ്ചയിക്കുന്നത്.

വിലകുറഞ്ഞതും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X