ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് തുടക്കമാകുന്നു. പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റൂട്ട് ദീർഘദൂര യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കും. ഏകദേശം 958 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിൽ സ്ലീപ്പർ വന്ദേ ഭാരത് എത്തുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. ഇന്ത്യയുടെ റെയിൽവേ വികസനത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലായി മാറും.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 16 കോച്ചുകളാണ് ഈ ട്രെയിനിൽ ഉള്ളത്. 11 എസി ത്രീ-ടയർ കോച്ചുകൾ, 4 എസി ടു-ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ആകെ 823 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോറുകൾ, 'കവച്' ആന്റി-കൊളീഷൻ സാങ്കേതികവിദ്യ, എമർജൻസി ടോക്ക്-ബാക്ക് സംവിധാനം, സിസിടിവി ക്യാമറകൾ, മികച്ച സസ്പെൻഷൻ എന്നിവ ഈ ട്രെയിനിൻ്റെ സവിശേഷതകളാണ്.
ജനുവരി 17 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സാമിക് ഭട്ടാചാര്യ പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ, മാൾഡയിൽ നിന്ന് കാമാഖ്യയിലേക്കുള്ള അമൃത് ഭാരത് എക്സ്പ്രസും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ പ്രീമിയം ട്രെയിനിലെ ടിക്കറ്റ് നിരക്കുകളെക്കുറിച്ചാണ്. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടിലെ ഏകദേശ നിരക്കുകൾ അറിയാം;

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക്
ഹൗറ- ഗുവാഹത്തി റൂട്ടിൽ ഓടുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്കാണ് ഇവിടെ പറയുന്നത്. അതിനാൽ ഹൗറയിൽ നിന്ന് ഗുവാഹത്തിയിലെത്തുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് നിരക്കാണിത്.
1) ത്രീ-ടയർ എസി കോച്ചിൽ ഹൗറയിൽ നിന്ന് കാമാഖ്യയിലേക്ക് സഞ്ചരിക്കാൻ 2,299 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹൗറയിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്കുള്ള യാത്രയ്ക്ക് 1,334 രൂപയും, ഹൗറയിൽ നിന്ന് മാൾഡ ടൗണിലേക്കുള്ള യാത്രയ്ക്ക് 960 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
2) ടു-ടയർ എസി കോച്ചിൽ ഹൗറയിൽ നിന്ന് കാമാഖ്യ റൂട്ടിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് 2,970 രൂപയായിരിക്കും. എന്നാൽ ഇതേ കോച്ചിൽ ഹൗറയിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്ക് യാത്ര ചെയ്യുമ്പോൾ ചിലവാകുന്നത് 1,724 രൂപയും, ഹൗറയിൽ നിന്ന് മാൾഡ ടൗണിലേക്കുള്ള യാത്രയ്ക്ക് 1,240 രൂപയുമാണ്.
3) ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് അൽപം കൂടുതലാണ്. അതായത് നിങ്ങൾ ഹൗറ മുതൽ കാമാഖ്യ വരെ യാത്ര ചെയ്താൽ ടിക്കറ്റ് നിരക്ക് 3,640 രൂപയായിരിക്കും. ഹൗറ മുതൽ ന്യൂ ജൽപൈഗുരി വരെ യാത്ര ചെയ്താൽ ടിക്കറ്റ് നിരക്ക് 2,113 രൂപയും, ഹൗറ മുതൽ മാൾഡ ടൗണിലേക്ക് ഏകദേശം 1,520 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
4) കാമാഖ്യയിൽ നിന്നും മാൾഡ ടൗണിലേക്ക് യാത്ര ചെയ്യുമ്പോൾ ത്രീ-ടയർ എസി കോച്ചിൽ ടിക്കറ്റ് നിരക്ക് 1,522 രൂപയും, ടു-ടയർ എസി കോച്ചിൽ 1,965 രൂപയും, ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ 2,409 രൂപയുമായിരിക്കും. എന്നാൽ കാമാഖ്യയിൽ നിന്നും ന്യൂ ജൽപൈഗുരിലേക്ക് യാത്ര ചെയ്യുമ്പോൾ ത്രീ-ടയർ എസി കോച്ചിൽ 962 രൂപയും, ടു-ടയർ എസി കോച്ചിൽ 1,243 രൂപയും, ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ 1,524 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് നിരക്കുകൾ പുറത്തു വിട്ടെങ്കിലും ഈ നിരക്കിനൊപ്പം യാത്രക്കാർ ജിഎസ്ടിയും നൽകേണ്ടി വരും. ടിക്കറ്റിന് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി നൽകേണ്ടി വരിക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications