ഇന്ത്യയിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. ഈ വേഗതയേറിയ ട്രെയിനുകൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ദീർഘദൂര രാത്രി യാത്രകൾക്കായി വന്ദേഭാരത് സർവ്വീസ് നടത്തുന്നില്ലായിരുന്നു. എന്നാൽ ആ പരാതിയും അവസാനിക്കുന്നു. 2026 ജനുവരിയിൽ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് പുതിയ അനുഭവം നൽകും.
ചെയർ കാർ സർവ്വീസുകളിൽ മാത്രം പരിചിതമായ വന്ദേഭാരതിനെ ഇനി മുതൽ സ്ലീപ്പർ ക്ലാസിലൂടെയും കാണാൻ സാധിക്കും. ഇതിനാൽ രാത്രിയിലും വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലായിരിക്കും ഈ വന്ദേഭാരത് ട്രെയിൻ സഞ്ചരിക്കുന്നത്.
സൗകര്യങ്ങൾ
16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ എന്നീ ക്ലാസുകൾ ഉൾക്കൊള്ളുന്നു. യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്ന സ്ക്രീനുകൾ, റീഡിംഗ് ലാമ്പുകളോടുകൂടിയ യുഎസ്ബി ചാർജിംഗ് , മോഡുലാർ പാന്റ്രി യൂണിറ്റുകൾ, ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, ബയോ-വാക്വം ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ട്രെയിനിൽ ഉൾക്കൊള്ളുന്നുണ്ട്.

ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കട്ടിലുകളും ടോയ്ലറ്റുകളും ഉണ്ടായിരിക്കും. സഹായത്തിനായി ടോക്ക്-ബാക്ക് യൂണിറ്റുകൾ, സിസിടിവി, സെൻസർ വാതിലുകൾ എന്നിവയും ഉണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാവച്ച് എന്ന ആന്റി-കൊളിഷൻ സംവിധാനം, എമർജൻസി ബ്രേക്കിംഗ്, ആന്റി - ക്ലൈംബിംഗ് സാങ്കേതികവിദ്യ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യ സ്ലീപ്പർ ജനുവരിയിൽ
രണ്ട് സ്ലീപ്പർ കോച്ചുകളുള്ള ആദ്യ ട്രെയിൻ ജനുവരിയിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടന്നു. രണ്ടാമത്തെ ട്രെയിൻ ഇതിനകം അഹമ്മദാബാദിൽ പരീക്ഷണ ഓട്ടം നടത്തിവരികയാണ്. 2026 മാർച്ച് മാസമെത്തുമ്പോഴേക്കും എട്ട് സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾ എത്തുമെന്നാണ് കരുതുന്നത്.
കന്യാകുമാരിയിൽ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്കുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ റൂട്ടിൽ വന്ദേഭാരതിൻ്റെ സ്ലീപ്പർ എത്തുന്നതോടെ നിരവധി യാത്രക്കാർക്കാണ് നേട്ടം ലഭിക്കുന്നത്. കാരണം മറ്റു ട്രെയിൻ സർവ്വീസുകളെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാൻ വന്ദേഭാരതിലൂടെ സാധിക്കും.
ഇതിൻ്റെ സൗകര്യങ്ങളെല്ലാം അത്തരത്തിൽ സൂചിപ്പിക്കുന്നു. സാധാരണ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളേക്കാൾ കൂടുതൽ സേവനങ്ങൾ യാത്രക്കാർക്ക് ഉറപ്പാക്കാം.
ട്രെയിൻ യാത്ര കൂടുതൽ സുഖപ്രദമാവും
സെമി-ഹൈ-സ്പീഡ് പെർഫോമൻസ്, ആധുനിക സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുമ്പോൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ദീർഘദൂര യാത്രയ്ക്ക് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. സ്ലീപ്പർ ട്രെയിനുകൾ എത്തുമ്പോൾ കേരളത്തിലേക്കും പുതിയ സർവ്വീസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളവും ബാംഗ്ലൂരും ബന്ധിപ്പിച്ചു കൊണ്ട് പുതിയ വന്ദേഭാരത് എത്തിയതുപോലെ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിച്ച് പുതിയ സ്ലീപ്പറും 2026ൽ എത്തുമെന്നാണ് കരുതുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
