ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ച ട്രെയിൻ സർവീസാണ് വന്ദേ ഭാരത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ രാജ്യത്തുടനീളം ശ്രദ്ധേയമായ ഈ സെമി ഹൈസ്പീഡ് ട്രെയിനുകൾ, ഇന്ന് യാത്രക്കാരുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. സാധാരണ ട്രെയിൻ യാത്രകളിൽ അനുഭവപ്പെടുന്ന തളർച്ചയോ വിരസതയോ ഇല്ലാതെ, ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താം എന്നതാണ് വന്ദേ ഭാരത് ട്രെയിനുകളെ മറ്റു ട്രെയിനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ, അതിവേഗത്തിൽ കുതിക്കുമ്പോഴും യാത്രക്കാർക്ക് യാതൊരുവിധ അസ്വസ്ഥതകളും അനുഭവപ്പെടാത്ത വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനൂതനമായ ഡിസൈനും വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങളും വന്ദേ ഭാരതിന്റെ മാത്രം പ്രത്യേകതയാണ്. യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവും ഇതിൽ ലഭ്യമാണ്.
സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കൊപ്പം മികച്ച ഭക്ഷണവും വന്ദേ ഭാരത് ഉറപ്പാക്കുന്നുണ്ട്. ചെയർ കാർ (CC), എക്സിക്യൂട്ടീവ് ചെയർ കാർ (EC) തുടങ്ങി രണ്ട് തരത്തിലുള്ള ക്ലാസുകളാണ് വന്ദേ ഭാരതിലുള്ളത്. ഈ കോച്ചുകളിലുടനീളം ഒരേ ഭക്ഷണം തന്നെയാണോ വിളമ്പുന്നത്? ഈ രണ്ട് ക്ലാസുകളിലും ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇത് ഭക്ഷണത്തിൻ്റെ മെനുവിലും പ്രതിഫലിക്കുന്നുണ്ടോ? പരിശോധിക്കാം;

ചെയർ കാർ
വന്ദേ ഭാരതിൽ കൂടുതലും ചെയർ കാർ കോച്ചുകളാണുള്ളത്. ഇതിൽ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവ ഉണ്ടായിരിക്കും. മാത്രമല്ല യാത്രാ സമയം അനുസരിച്ച് പ്രാതൽ, ഊണ്, ഡിന്നർ എന്നിവയും ഉണ്ടായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ-വെജിറ്റേറിയൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
രാവിലെ അപ്പം, ഇടിയപ്പം, മുട്ടക്കറി, കടലക്കറി എന്നിവ ഉണ്ടായിരിക്കും. ഉച്ചഭക്ഷണത്തിന് ചോറ്, കറി, ചിക്കൻ/പനീർ വിഭവങ്ങൾ, റൊട്ടി എന്നിവയാണ് ഉണ്ടാവുക.
എക്സിക്യൂട്ടീവ് ചെയർ കാർ
ചെയർ കാറിൽ നിന്ന് വ്യത്യസ്തമായ മെനുവാണ് എക്സിക്യൂട്ടീവ് ചെയർ കാറിലുള്ളത്. വെൽക്കം ഡ്രിങ്കുകൾ, ചൂടുള്ള ലഘുഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുന്നുണ്ട്. സ്റ്റീംഡ് റൈസ്, മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി ബിരിയാണി, ചപ്പാത്തി, കേരള പറോട്ട, വീറ്റ് പറോട്ട, പരിപ്പ് കറി, അവിയൽ, കടല കറി, പനീർ വിഭവങ്ങൾ തുടങ്ങി ലിസ്റ്റ് നീളും. പായസം, ഗുലാബ് ജാമുൻ, മിൽക്ക് പേഡ, ബട്ടർമിൽക്ക് എന്നിവയാണ് ഡെസർട്ടായി നൽകുക.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യണമെന്ന് നിർബന്ധമില്ല. നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഭക്ഷണത്തിനുള്ള ഓപ്ഷൻ ഒഴിവാക്കാനും സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "I don't want Food/Beverages" എന്ന ബോക്സ് ചെക്ക് ചെയ്താൽ മാത്രമേ ഭക്ഷണം ഒഴിവാക്കാൻ സാധിക്കുള്ളൂ. ഇത് മൊത്തം ടിക്കറ്റ് നിരക്കിലും കുറവ് വരുത്തും. വിമാനങ്ങളിൽ നൽകുന്നത് പോലെ അതീവ ശുചിത്വത്തോടെ പാക്ക് ചെയ്ത ഭക്ഷണമാണ് വന്ദേ ഭാരതിൽ നൽകുന്നത്. ഭക്ഷണം വിളമ്പുന്നതിന് മുൻപ് ചൂടാക്കാൻ കോച്ചുകളിൽ അത്യാധുനിക ഹീറ്റിംഗ് സംവിധാനങ്ങളുമുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications