ഫ്രാൻസിസ് മാർപാപ്പ ന്യൂമോണിയയും ശ്വാസകോശ അണുബാധയും മൂലം ഗുരുതരാവസ്ഥയിൽ തുടരാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചവർക്ക് പോപ്പ് നന്ദി പറഞ്ഞു എന്ന വാർത്തകൾ ഇതിനോടകം വന്നു കഴിഞ്ഞു. എങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നത് വിഷമകരമാണ്. ഈ സാഹചര്യത്തിലാണ് വത്തിക്കാന്റെ ഭാവി നേതൃപരമ്പരയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി നടക്കുന്നത്.
പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ
പോപ്പ് ഫ്രാൻസിസിന്റെ നിര്യാണമോ ആരോഗ്യകാരണങ്ങളാൽ രാജിയോ സംഭവിച്ചാൽ, വത്തിക്കാൻ "പാപ്പൽ കോൺക്ലേവ്" എന്ന തിരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. ഇതിൽ, 80 വയസ്സിൽ താഴെയുള്ള 138 കർദിനാളുകൾ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കും. ഈ പ്രക്രിയ സാധാരണയായി 15 മുതൽ 20 ദിവസങ്ങൾ വരെ നീളാം.
സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന 4 പേരുകൾ
1. കർദിനാൾ പീറ്റർ എർദോ:
നിരവധി ഓർത്തഡോക്സ് ചർച്ചുകളെ ഇദ്ദേഹം പ്രതിനിധീകരിക്കുന്നുണ്ട്. ബിഷപ് കോൺഫ്രറൻസ് ഓഫ് യൂറോപ്പിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു പീറ്റർ എർദോയ്ക്ക് 72 വയസാണുള്ളത്

2. കർദിനാൾ പിയേട്രോ പരോളിൻ:
2013 മുതൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്ന പരോളിൻ, മിതവാദിയായ നേതാവായി പരിഗണിക്കപ്പെടുന്നു.
3. കർദിനാൾ മാത്തിയോ സൂപ്പി:
2019 മുതൽ കാർഡിനാളായി സേവിക്കുന്ന സുപ്പി, പോപ്പ് ഫ്രാൻസിസിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്നു. അദ്ദേഹം സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.
4. കർദിനാൾ റയമണ്ട് ലിയോ ബർക്:
പരമ്പരാഗത നിലപാടുകൾക്കായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സഭയുടെ പരമ്പരാഗത മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കായി കാണപ്പെടാം.
സഭയുടെ ഭാവി
പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യസ്ഥിതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, വത്തിക്കാന്റെ ഭാവി നേതൃപരമ്പരയും സഭയുടെ ദിശയും സംബന്ധിച്ച് ചർച്ചകൾ ശക്തമായി തുടരുന്നു. പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പ് സഭയുടെ ഭാവി ദിശയെ നിർണ്ണയിക്കുന്നതിൽ നിർണായകമായിരിക്കും. നിലവിൽ സഭ അനുകൂലിക്കുന്ന പലതിനെയും തിരുത്തി എഴുതാൻ നിൽക്കുന്നവർ അടക്കം നിരവധി പേരുകളാണ് അടുത്ത പോപ്പിനായി മുറവിളി കൂട്ടുന്നത്. എൽ ജി ജി ബി ടി ക്യു വിനോട് ഫ്രാൻസിസ് മാർപാപ്പ എടുത്ത നിലപാട് ചിലപ്പോൾ ഇനി വരുന്നവർ തിരുത്തി കുറിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
