മുംബൈ: പ്രകൃതി വിഭവങ്ങളുടെ ഖനനത്തിലൂടെ കോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് അനില്‍ അഗര്‍വാള്‍. വേദാന്ത റിസോഴ്സ് എന്ന കമ്പനിയുടെ ചെയര്‍മാനായ അദ്ദേഹം രാജ്യത്തെ എണ്ണം പറഞ്ഞ ധനികരില്‍ ഒരാളാണ്. പുതിയ ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വേദാന്തയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളെ സ്വകാര്യവല്‍ക്കരണത്തിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവ വാങ്ങിക്കൂട്ടാനാണ് വേദാന്തയുടെ നീക്കം. ഇതിനായി ലണ്ടന്‍ ആസ്ഥാനമായുള്ള സെട്രിക്കസ് അസറ്റ് മാനേജ്മെന്റ് എന്ന കമ്പനിയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് വേദാന്ത.

75000 കോടി രൂപയുടെ ഫണ്ട് ഒരുക്കുകയാണ് അനില്‍ അഗര്‍വാള്‍. ഏറ്റെടുക്കുന്ന കമ്പനികള്‍ കുറഞ്ഞ വര്‍ഷത്തിനുള്ള ലാഭത്തിലെത്തിച്ച് മറിച്ച് വില്‍ക്കും. മുമ്പും സമാനമായ പദ്ധതി അദ്ദേഹം ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളെ ഏറ്റെടുത്ത് പ്രഫഷണല്‍ മാനേജ്മെന്റ് വിദഗ്ധരുടെ സഹായത്തോടെ ലാഭകരമാക്കുകയാണ് ചെയ്യുക. ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഓഹരി വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തിയ കമ്പനികളില്‍ വേദാന്തയുമുണ്ട്. സ്വകാര്യ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച ശേഷമാകും ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ വാങ്ങുക. പണം മുടക്കുന്നവര്‍ക്ക് പത്ത് വര്‍ഷത്തിനകം ലാഭം തിരിച്ചുകൊടുക്കും.
പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ രണ്ട് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ അവസരം മുതലെടുക്കാനാണ് വേദാന്തയുടെ നീക്കം. മുമ്പ് ഖനന മേഖലയിലെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുത്തിരുന്നു വേദാന്ത. കമ്പനിയുടെ വളര്‍ച്ചയുടെ വഴിയും അതു തന്നെയായിരുന്നു. വേദാന്തയുടെ പല ഖനനങ്ങളും പിന്നീട് രാഷ്ട്രീയ വിവാദവുമായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
