കൊവിഡ് പോരാട്ടത്തിന് വേദാന്തയുടെ പിന്തുണ: ഇന്ത്യയ്ക്ക് 150 കോടി നൽകുമെന്ന് വേദാന്ത ഗ്രൂപ്പ്, അത്യാധുനിക സൌകര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ സന്നദ്ധതയറിയിച്ച് വേദാന്ത ഗ്രൂപ്പ്. 150 കോടി രൂപ ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിനായി നൽകുമെന്ന് ചെയർമാൻ അനിൽ അഗർവാളാണ് വ്യക്തമാക്കിയിട്ടുള്ളത്. വേദാന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 2020ൽ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകിയ വേദാന്ത ഗ്രൂപ്പ് 201 കോടിയ്ക്ക് മുകളിലാണ് ചെലവഴിച്ചിട്ടുള്ളതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

ടൈം മാഗസീന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയില്‍ ബൈജൂസും ജിയോയും

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ അനിൽ അഗർവാൾ 150 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്, "വേദാന്ത പ്രസ്താവനയിൽ വ്യക്തമാക്കി.ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കേന്ദ്രസർക്കാരിനെയും സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നതിനായി കമ്പനി രാജ്യത്തെ 10 നഗരങ്ങളിൽ 1,000 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളും സജ്ജീകരിക്കും.

  കൊവിഡ് പോരാട്ടത്തിന് വേദാന്തയുടെ പിന്തുണ: ഇന്ത്യയ്ക്ക് 150 കോടി നൽകുമെന്ന് വേദാന്ത ഗ്രൂപ്പ്, അത്യാ

ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിനായി അത്യാധുനിക സൌകര്യങ്ങളുള്ള 'ഫീൽഡ് ഹോസ്പിറ്റലുകൾ' സ്ഥാപിക്കും. അവയെ അംഗീകൃതവും പ്രശസ്തവുമായ ആശുപത്രികളുമായി ബന്ധിപ്പിക്കും. കൂടാതെ ഓരോ ആശുപത്രിയിലും എയർ കണ്ടീഷൻ ചെയ്ത 100 ​​കിടക്കകളും സജ്ജീകരിക്കും.

ഇത്തരം സംവിധാനങ്ങളിൽ 90 കിടക്കകളും ജീവൻ രക്ഷിക്കാനുള്ള ഓക്സിജൻ പിന്തുണയും ഒരുക്കും. ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റർ സൌകര്യവും ഉണ്ടായിരിക്കും. "കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതവും രോഗം ജനങ്ങളുടെ ജീവനെടുക്കുന്നതും കണ്ട് ഞാൻ വളരെയധികം ആശങ്കാകുലനാണ്. പകർച്ചവ്യാധിയോട് പോരാടാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്കായി 150 കോടി രൂപ നൽകാൻ വേദാന്ത ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്, ഞങ്ങൾ ഞങ്ങളുടെ ജനങ്ങളോടും ഒപ്പം ഉറച്ചുനിൽക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും, "അഗർവാൾ പറഞ്ഞു.

Read more about: coronavirus india
English summary

Vedanta offers Rs 150 crore to help India fight against COVID-19

Vedanta offers Rs 150 crore to help India fight against COVID-19
Story first published: Thursday, April 29, 2021, 16:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X