'പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും' എന്ന് പറഞ്ഞ പോലെയാണ് കൊറോണ വൈറസ് കാലത്തെ വാഹന വിപണി. ആകെ മാന്ദ്യത്തില്‍ നില്‍ക്കുന്നതിന്റെ ഇടയില്‍ കൊറോണ മഹാമാരി കൂടി എത്തിയതോടെ രാജ്യത്തെ വാഹന വിപണി നിലയില്ലാക്കയത്തില്‍ പെട്ടിരിക്കുകയാണ്.
മാര്‍ച്ച് മാസത്തെ കണക്കുകളില്‍ 52 ശതമാനം വില്‍പ്പന ഇടിവ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് സംഭവിച്ചു. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസം രാജ്യം ഒന്നടങ്കം കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഹന വില്‍പ്പന കൂപ്പുകുത്താന്‍ ഈ നടപടി കാരണമായി. മാര്‍ച്ച് പാതിയെത്തും മുന്‍പേയാണ് വാഹന വില്‍പ്പനയും നിര്‍മ്മാണവും നിലച്ചത്. ഏപ്രില്‍ മാസം സ്ഥിതി കൂടുതല്‍ രൂക്ഷമാവും.

ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം ചേര്‍ന്ന് 1.11 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് ആഭ്യന്തര വിപണിയില്‍ പോയമാസം വിറ്റത്. പൊതുവേ മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ, ടൊയോട്ട കമ്പനികള്‍ സംയുക്തമായാണ് ഇന്ത്യന്‍ വിപണിയില്‍ 85 ശതമാനം വില്‍പ്പനയും കയ്യടക്കാറ്.
മാര്‍ച്ചില്‍ 47 ശതമാനം വില്‍പ്പന തകര്‍ച്ച രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നേരിട്ടു. 76,240 യൂണിറ്റുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാനായുള്ളൂ. സ്വിഫ്റ്റ്, ബലെനോ, വാഗണ്‍ആര്‍, ഡിസൈര്‍ കാറുകളിലാണ് മാരുതിക്ക് കൂടുതല്‍ ക്ഷീണം സംഭവിച്ചത്. ഈ നിരയില്‍ നിന്നും ആകെ വിറ്റുപോയത് 40,519 യൂണിറ്റുകള്‍ മാത്രം.

വാര്ഷാവര്ഷമുള്ള കണക്കു നോക്കിയാല്‍ ഇടിവ് 51 ശതമാനം. യൂട്ടിലിറ്റി വാഹന നിരയിലും ചിത്രം വ്യത്യസ്തമല്ല. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, XL6 മോഡലുകളാണ് മാരുതിയുടെ യൂട്ടിലിറ്റി നിരയിലുള്ളത്. 53 ശതമാനം വില്‍പ്പന ഇടിവ് യൂട്ടിലിറ്റി നിരയില്‍ മാരുതിക്ക് സംഭവിച്ചു. വിറ്റ യൂണിറ്റുകളാകട്ടെ 11,904 ഉം.
18 ശതമാനം ഇടിവോടെയാണ് 2019 സാമ്പത്തിക വര്‍ഷം മാരുതി പിന്നിട്ടത്. 1.41 ദശലക്ഷം വാഹനങ്ങള്‍ ഇക്കാലയളവില്‍ മാരുതി വിറ്റു. മറ്റു നിര്‍മ്മാതാക്കളുടെ കാര്യമെടുത്താല്‍ മാര്‍ച്ചില്‍ വോള്‍വോ ഐഷര്‍ വില്‍പ്പന 82 ശതമാനമാണ് വീണത്.
എംജി മോട്ടോര്‍ ഇന്ത്യ 1,581 യൂണിറ്റുകള്‍ കഴിഞ്ഞമാസം വിപണിയിലെത്തിച്ചു. ഹെക്ടര്‍, ZS EV മോഡലുകള്‍ ഇതില്‍പ്പെടും. ടാറ്റ മോട്ടോര്‍സിന്റെ കാര്യവും കഷ്ടത്തിലാണ്. പോയവര്‍ഷം 68,727 യൂണിറ്റുകള്‍ വിറ്റയിടത്ത് 11,012 യൂണിറ്റുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാനായുള്ളൂ. പാസഞ്ചര്‍ വാഹന വില്‍പ്പനയിലും ടാറ്റ പിന്നില്‍പ്പോയി. ഇടിവ്് 68 ശതമാനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications