മുന്‍നിര ടെലകോം സേവന ദാതാക്കളായ വെറൈസണ്‍ പുതിയ പദ്ധതിക്കായി നോക്കിയയുമായി കൈ കോര്‍ക്കുന്നു. അന്താരാഷ്ട്ര തലത്തിലുളള വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ 5 ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്കായാണ് നോക്കിയയുമായി വെറൈസണ്‍ കൈ കോര്‍ക്കുന്നത്. യൂറോപ്പിലേയും ഏഷ്യാ-പസഫിക് രാജ്യങ്ങളിലേയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര സ്വകാര്യ 5 ജി പ്ലാറ്റ്ഫോം നോക്കിയയുമായി ചേര്‍ന്ന് വെറൈസണ്‍ ഒരുക്കുന്നത്.
ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വകാര്യ മേഖലാ പരിധിയില്‍ 5 ജി സ്വകാര്യ നെറ്റ്വര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും. അതിവേഗത്തില്‍ വിവര കൈമാറ്റത്തിന് ഇത് വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും. മറ്റ് പബ്ലിക് നെറ്റ് വര്‍ക്കുകളെ ആശ്രയിക്കേണ്ട കാര്യം ഇതോടെ ഈ പദ്ധതിയുടെ ഭാഗമാകുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇല്ലാതാകും.

തങ്ങളുടെ സ്വകാര്യ 5 ജി നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ അതിവേഗത്തില്‍ വിവര കൈമാറ്റം സാധ്യമാകുന്നതോടെ അത് വ്യവസായ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനം, വിതരണം, ചരക്ക് നീക്കം പോലുളള പ്രവര്‍ത്തനങ്ങളേയും ത്വരിതപ്പെടുത്തും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക സ്വകാര്യ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനായുളള പ്രത്യേക സംവിധാനങ്ങള്‍ ഓരോ ഇടത്തും സ്ഥാപിക്കും.
മൈക്രോ ടവറുകളും ചെറിയ ബാറ്ററികളും അടക്കമുളള സംവിധാനം വ്യവസായ സ്ഥാപനങ്ങളുടെ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. നോക്കിയയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ ക്ലൗഡ് സംവിധാനം ഈ പദ്ധതിക്ക് വേണ്ടി വെറൈസണ്‍ ഉപയോഗപ്പെടുത്തും. വെറൈസണുമായി ചേര്‍ന്ന് 5ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നത് വഴി വിശ്വാസ യോഗ്യമായ ഒരു വയര്‍ലെസ് കണക്ടിവിറ്റി ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഡിജിറ്റലൈസേഷന് ത്വരിപ്പെടുത്തുക എന്നതാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നോക്കിയ സീനിയര്‍ വൈസ് പ്രസിഡണ്ട് ബ്രിയാന്‍ ഫിറ്റ്സ്ഗെരാള്ഡ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
