കൊച്ചി: ഏറ്റവും പുതിയ ടെലികോം ബ്രാൻഡായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സീ5 പ്രീമിയം സബ്സ്ക്രിപ്ഷന് അധിക ചെലവില്ലാതെ ലഭിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചു. 405 രൂപ മുതലുള്ള തെരഞ്ഞെടുത്ത ഡാറ്റാ പ്ലാനുകള്‍ക്കാണ് 12 ഭാഷകളിലുള്ള സീ5 പ്രീമിയം ഉള്ളടക്കങ്ങള്‍ ലഭിക്കുക. 405 രൂപയ്ക്ക് വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സീ5 പ്രീമിയം അംഗത്വവും 90 ജിബി ഡാറ്റയും 28 ദിവസത്തെ പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും.

ഉപഭോക്താക്കള്‍ ഉള്ളടക്കമുള്ള പരിപാടികള്‍ കാണുന്നതില്‍ 25 മുതല്‍ 30 ശതമാനം (ദിവസവും മൂന്നു മണിക്കൂറിലേറെ) വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവനീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. മുന്‍നിര ഒടിടി സംവിധാനമായ സീ5-യില്‍ വിപുലവും വൈവിധ്യമാര്‍ന്നതുമായ പരിപാടികളാണുള്ളത്. പുതിയ 405 രൂപയുടെ റീചാര്‍ജ് വഴി സീ5 നല്കുന്ന ഏറ്റവും മികച്ച വിനോദ പരിപാടികളും വലിയ ടെലികോം നേട്ടങ്ങളുമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിയുടെ 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2595 രൂപ എന്നീ ഡാറ്റാ പ്ലാനുകളോടൊപ്പം സീ5 വാര്‍ഷിക അംഗത്വം ലഭ്യമാണ്. സീ5, വി എന്നീ മികച്ച ഉപഭോക്തൃ ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ചവ ലഭിക്കാനുള്ള അവസരമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് സീ5 ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രാഹുല്‍ മറോളി ചൂണ്ടിക്കാട്ടി. റീചാര്‍ജിനെ തുടര്‍ന്നു ലഭിക്കുന്ന എസ്എംഎസ് ഉപയോഗിച്ച് സീ5 അംഗത്വം സജീവമാക്കാന്‍ സാധിക്കും. ഇതിലൂടെ യൂസര്‍നെയിം പാസ്വേഡ് എന്നിവയും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
