തലയുടെ വിളയാട്ടം തുടങ്ങി. തെന്നിന്ത്യയെ വിറപ്പിക്കാൻ നടൻ അജിത്ത് കുമാറിന്റെ വിടാമുയർച്ചി ഇന്ന് റിലീസ് ചെയ്തു. പൊങ്കൽ റിലീസായി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തിയിരിക്കുന്നത്. വിടാമുയർച്ചി അജിത്ത് ഫാൻസിന് ഏറെ ആകാംഷയുള്ള ചിത്രമാണ്. 2023ൽ റിലീസ് ചെയ്ത തുനിവിന് ശേഷം 2025ലാണ് തലയെ ബിഗ്സ്ക്രീനിൽ കാണുന്നത്. അതിനാൽ ഇത്തവണ വിടാമുയർച്ചി റെക്കോർഡ് കളക്ഷൻ തൂക്കുമെന്നാണ് പ്രതീക്ഷ. രാവിലെ 9 മണിക്കുള്ള പ്രത്യേക ഷോകൾക്ക് തമിഴ്നാട് സർക്കാരിന്റെ അനുമതി നൽകിയിരുന്നു.
മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാൻഡ്ര, ആരവ് തുടങ്ങി നിരവധി അഭിനേതാക്കളുണ്ട്. 1997ൽ റിലീസ് ചെയ്ത അമേരിക്കൻ ചിത്രം ബ്രെയ്ക്ക് ഡൗൺ എന്ന സിനിമയുടെ അഡാപ്റ്റേഷനാണ് വിടാമുയർച്ചി.
ബോക്സ് ഓഫീസ് തൂക്കുമോ?
ഫിലിം ഇൻഡസ്ട്രി ട്രാക്കർ ഫോറം റീൽസിന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ വിടാമുയർച്ചി ഏകദേശം 16.50 കോടിയുടെ പ്രീ-സെയിൽസ് നേടിയിട്ടുണ്ട്. സംസ്ഥാനത്തെ നാലാമത്തെ വലിയ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗാണിത്. അതിനാൽ തന്നെ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്.
ഇതുവരെയുള്ള കണക്ക് പ്രകാരം 5863 ഷോകളിലൂടെ ഇന്ന് ഏകദേശം 4.36 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷൻ.. ആദ്യ ദിവസം തന്നെ ചിത്രം 35 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ പറഞ്ഞത്. പൊങ്കൽ റിലീസുകളെല്ലാം വമ്പൻ സിനിമകൾ റിലീസ് ചെയ്തത് കൊണ്ട് തന്നെ വിടാമുയർച്ചിക്ക് മത്സരിക്കാൻ മറ്റു ചിത്രങ്ങളൊന്നും തന്നെയില്ല.

പ്രതിഫലം...
200 കോടിയിലധികം ബജറ്റിലാണ് വിടാമുയർച്ചി നിർമ്മിച്ചിരിക്കുന്നത്. അജിത് കുമാർ ഈ ചിത്രത്തിന് വേണ്ടി 110-120 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. സാധാരണ അജിത്തിൻ്റെ പ്രതിഫലത്തേക്കാൾ ഇത് കുറവാണെന്ന് പറയുന്നു. ഫോർബ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് അജിത് ഒരു ചിത്രത്തിന് 105 കോടി മുതൽ 165 കോടി രൂപ വരെയാണ് വാങ്ങുന്നത്.
അജിത്തിന്റെ വമ്പൻ ഹിറ്റ്...
ചിത്രത്തിന്റെ ട്രെയിലർ റിലീസായോപ്പോൾ മുതൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ഈയിടെയായിരുന്നു ആരാധകരുടെ സ്വന്തം തലക്ക് പത്മഭൂഷൺ ലഭിച്ചത്. ഈ സന്തോഷത്തിനു പിന്നാലെയാണ് വിടാമുയർച്ചിയുടെ റിലീസും വന്നത്. അജിത്തിന്റെ കഴിഞ്ഞ റിലീസിനേക്കാൾ വമ്പൻ മാസ് ആക്ഷൻ സിനിമയാണ് വിടാമുയർച്ചി. 2015ൽ റിലീസ് ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിനു ശേഷമാണ് അജിത്തും തൃഷയും വീണ്ടും ഒന്നിക്കുന്നത്. അതായത് പത്തു വർഷത്തിനു ശേഷം ഈ കോംബോ വീണ്ടും എത്തുന്നു.
മാത്രമല്ല മങ്കാത്തക്കു ശേഷം അർജുൻ സർജയും അജിത്തും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം ഓം പ്രകാശ് ഐ.എസ്.സിയും എഡിറ്റിംഗ് എൻ.ബി ശ്രീകാന്തും നിർവ്വഹിക്കുന്നു. 2 മണിക്കൂറും 30 മിനിറ്റും ദൈർഘ്യമുള്ള ചിത്രം പൂർണമായും ആക്ഷൻ മോഡിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications