80% ഇടിഞ്ഞ ഓഹരിയിൽ 33 ലക്ഷം നിക്ഷേപിച്ച് വിജയ് കേഡിയ; ഓഹരി വില 35 രൂപയിൽ താഴെ

ഇന്ത്യയിലെ ഓഹരി വിപണി നിക്ഷേപകരിൽ ശ്രദ്ധയോടെ പിന്തുടരുന്നൊരു പേരാണ് വിജയ് കേഡിയ. മൾട്ടി-ബാഗർ ഓഹരികൾ തിരിച്ചറിയുന്നതിൽ അദ്ദേഹത്തിന്റെ മിടുക്ക് ശ്രദ്ധേയമാണ്. വ്യക്തിഗത പോർട്ട്‌ഫോളിയോയും കേഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ഏകദേശം 1,500 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചേ‍ർന്ന പുതിയ കമ്പനിയാണ് മംഗളം ഡ്രഗ്‌സ് ആൻഡ് ഓർഗാനിക്സ്. 2025 ൽ 80 ശതമാനത്തോളം ഇടിഞ്ഞ, നഷ്ടം രേഖപ്പെടുത്തുന്ന ഓഹരിയിൽ വിജയ് കേഡിയ നിക്ഷേപിച്ചത് 33 ലക്ഷം രൂപയാണ്.

മംഗളം ഡ്രഗ്‌സ് ആൻഡ് ഓർഗാനിക്സ്

ഫാർമ സെക്ടറിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മംഗളം ഡ്രഗ്‌സ് ആൻഡ് ഓർഗാനിക്സ്. മരുന്നുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രധാന ഘടകമായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് ആണ് പ്രധാനമായും നിർമ്മിക്കുന്നത്. മലേറിയ പ്രതിരോധത്തിനായുള്ള മരുന്നുകളുടെ ഉത്പാദിപ്പിക്കുന്നതിൽ കമ്പനി പ്രധാന പങ്കുവഹിക്കുന്നു. വേദനസംഹാരികൾ, ആന്റി-പൈററ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലും മംഗളം ഡ്രഗ്‌സ് ആൻഡ് ഓർഗാനിക്സിന് ഉൽപ്പന്നങ്ങളുണ്ട്. ഗുജറാത്തിലെ വാപ്പിയിലാണ് കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

33 ലക്ഷത്തിന്റെ ഇടപാട്

ഡിസംബർ 29 തിനാണ് വിജയ് കേഡിയ ഓഹരികൾ വാങ്ങിയത്. കേഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് വഴി 1.38 ലക്ഷം ഓഹരികളാണ് 24.15 രൂപ നിരക്കിൽ സ്വന്തമാക്കിയത്. 33.28 ലക്ഷം രൂപയുടേതായിരുന്നു ഇടപാട്. മൂന്നു ശതമാനം ഡിസ്ക്കൌണ്ടിലാണ് വിജയ് കേഡിയ ഓഹരികള് സ്വന്തമാക്കിയത്.

80% ഇടിഞ്ഞ ഓഹരിയിൽ 33 ലക്ഷം നിക്ഷേപിച്ച് വിജയ് കേഡിയ

ഓഹരി പ്രകടനം

ഒരു വർഷത്തിനിടെ 80 ശതമാനത്തിലധികം നഷ്ടമുണ്ടാക്കിയ ഓഹരിയിലാണ് വിജയ് കേഡിയ 33 ലക്ഷം നിക്ഷേപിച്ചത്. 2025 ജനുവരി ഒന്നിന് 124.89 രൂപയിലായിരുന്ന ഓഹരി 82 ശതമാനം ഇടിഞ്ഞ് 22.8 രൂപയിലെത്തിയിരുന്നു. 44 കോടിക്ക് അടുത്താണ് കമ്പനിയുടെ വിപണിമൂല്യം. മംഗലം ഡ്രഗ്സിന്റെ വിൽപ്പന ഇടിഞ്ഞതും നഷ്ടം രേഖപ്പെടുത്തിയതും അടക്കമുള്ള കാരണങ്ങളിലാണ് ഓഹരി താഴേക്ക് കൂപ്പുകുത്തിയത്. എന്നാൽ വിജയ് കേഡിയ ഓഹരി വാങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ ഓഹരി മുന്നേറി. 24 രൂപയായിരുന്ന മംഗലം ഡ്രഗ്സ് ആൻഡ് ഓർഗാനിക് ഓഹരി 33.52 രൂപയിലേക്കാണ് കുതിച്ചു ചാടിയത്.

തുടരെ നഷ്ടം

കമ്പനിയുടെ സാമ്പത്തിക ഭാഗത്ത് നോക്കിയാൽ ഉയർച്ച താഴ്ചകളാണ്. 2020 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ കമ്പനിയുടെ വിൽപ്പനയിലുണ്ടായ വാർഷിക വളർച്ച വെരറും രണ്ടു ശതമാനം മാത്രം. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 107 കോടി രൂപയാണ് കമ്പനിയുടെ വിൽപ്പന. കഴിഞ്ഞ പാദത്തിലെ ഇതേകാലയളവിൽ 157 കോടിരൂപയായിരുന്നു വിൽപ്പന. കമ്പനിയുടെ ഇബിഡിറ്റ 2020നും 2025 നും ഇടയിൽ 24 കോടി രൂപയിൽ നിന്നും 36 കോടി രൂപയിലേക്ക് എത്തി. 8.50 ശതമാനമാണ് വളർച്ച. എന്നാൽ 2026 ന്റെ ആദ്യ പകുതിയിൽ കമ്പനി 7 കോടി രൂപയുടെ പ്രവർത്തന നഷ്ടം രേഖപ്പെടുത്തി.

അറ്റാദായത്തിന്റെ കാര്യത്തിൽ നെഗറ്റീവ് വളർച്ചയാണ് കമ്പനി കാണിക്കുന്നത്. അഞ്ചു സാമ്പത്തിക വർഷത്തിനിടെ നാലു ശതമാനം നെഗറ്റീവ് വളർച്ച. 2026ന്റെ ആദ്യ പകുതിയിൽ അറ്റനഷ്ടം 21 കോടി.

ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

മരുന്ന് നിർമാണ സെക്ടറിൽ പഴക്കം ചെന്ന കമ്പനിയാണ് മംഗളം ഡ്രഗ്‌സ് ആൻഡ് ഓർഗാനിക്സ്. 1977 മുതലുള്ള കമ്പനി ആന്റി മലേറിയ മരുന്നുകളുടെ നിർമാതാക്കളാണ്. ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഗുജറാത്തിലെ പ്ലാന്റുകള് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതാണ്. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. അതിനാൽ ഇത്തരം ബിസിനസ് വാല്യുവിലാകും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ടാകുക.

പ്രമോട്ടർമാരുടെ കയ്യിലുള്ളതിന്റെ 34.6 ശതമാനം ഓഹരികളും ഈടുവച്ചിരിക്കുകയാണ്. ഓഹരിയുടെ ബീറ്റ 1.22 ആണ്. ഇത് ഓഹരി വലിയ ചാഞ്ചാട്ട സാധ്യത കാണിക്കുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X