തമിഴ് സിനിമാ ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ബ്രാൻഡ് ആണ് ഇന്ന് വിജയ് സേതുപതി. വെറുമൊരു പ്രവാസി എന്ന ലേബലിൽ നിന്നും ഒരിക്കൽ താൻ കണ്ട സ്വപ്നത്തിലേക്ക് നടന്നടുത്ത നടൻ ഇന്ന് എത്തിനിൽക്കുന്നത് ഉയരങ്ങളുടെ ഏറ്റവും ഉയരത്തിലാണ്. പണമോ സമ്പാദ്യവും ഒന്നുമല്ല വിജയ് സേതുപതി എന്നയാളെ നടൻ ആകാൻ പ്രേരിപ്പിച്ചത്. ഒരിക്കൽ താൻ കണ്ട സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നെന്നും അത് അദ്ദേഹത്തിന്റെ പിന്നീട് എന്തെല്ലാം നൽകിയെന്നുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
വിജയ് സേതുപതി എന്ന പേരിന് ഇന്ന് തമിഴ് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അഭിനയം, നിർമ്മാണം എന്നിവയിൽ തന്റെ പ്രതിഭ തെളിയിച്ച വിജയ് സേതുപതി ഇപ്പോൾ ചലച്ചിത്ര രംഗത്തെ ഒന്നാം നിലയിലെ താരമായി മാറിയിട്ടുണ്ട്. നിലവിൽ, ഒരു ചിത്രത്തിന് 15 കോടി രൂപ എന്ന പ്രതിഫലം ലഭിക്കുന്ന ഇദ്ദേഹം, വിവിധ ബ്രാൻഡുകൾ വഴി 50 ലക്ഷത്തിലധികം വരുമാനം ഒരു മാസത്തിൽ തന്നെ നേടുന്നുണ്ട്.
നടനായി മാറ്റിയ ദുബൈ
വിജയ് സേതുപതി തന്റെ സിനിമ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ചത് ദുബായിൽ നിന്നായിരുന്നു. ഒരു അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരു നടൻ ആകണമെന്ന് ആഗ്രഹമുണ്ടാവുകയും, പിന്നീട് എപ്പോഴും ഉറങ്ങാൻ കിടക്കുമ്പോൾ ഞാനൊരു നടൻ ഞാനൊരു നടൻ എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് താൻ നടൻ ആയതെന്നാണ് അദ്ദേഹം പറഞ്ഞത്.
പിസ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയെ തമിഴ് സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ തലവര മാറുന്നത് അവിടെ വച്ചായിരുന്നു. മികച്ച അഭിപ്രായം കിട്ടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും, നിരൂപകപ്രശംസ നേടുകയും ചെയ്തു.
ചലച്ചിത്ര മേഖലയിലേക്ക്, 2014-ൽ "വിജയ് സേതുപതി പ്രൊഡക്ഷൻ" എന്ന നിർമാണ കമ്പനി സ്ഥാപിച്ച് നിർമ്മാതാവായിട്ടും അദ്ദേഹം സൃഷ്‌ടിപ്പിച്ച ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഓറഞ്ച് മിട്ടായി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പ്രഥമ നിർമ്മാണം. തുടർന്ന് മേർക്ക് തൊടര്ച്ചി മാല, ജൂങ്ക തുടങ്ങിയ ചിത്രങ്ങളും, പുതിയ രൂപഭാവങ്ങളോടുകൂടി ശ്രദ്ധേയമായതായിരുന്നു.

വിജയ് സേതുപതിയുടെ ആസ്തി
140 കോടി രൂപ എന്ന ആസ്തി വിജയ് സേതുപതിക്ക് ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ 2023 ൽ രേഖപ്പെടുത്തിയത്. എന്നാൽ ഗോൾഡൻ ചെന്നൈ എന്ന വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വിജയ് സേതുപതി ആസ്തി 80 കോടി രൂപയാണെന്നും പറയപ്പെടുന്നു. ചെന്നൈയിലെ ആഡംബരമായ അദ്ദേഹത്തിന്റെ ബാംഗ്ലാവും, 100 കോടിയിലധികം രൂപ മൂല്യമുള്ള പ്രോപർട്ടികളും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാഹനങ്ങളോടുള്ള പ്രാന്ത്
വാഹനങ്ങളോട് അത്യാവശ്യം ഇഷ്ടം സൂക്ഷിക്കുന്ന ഒരു നടൻ കൂടിയാണ് വിജയ് സേതുപതി. 1.78 കോടി രൂപ വിലമതിക്കുന്ന BMW 7 Series, 39 ലക്ഷത്തിൽ താഴെ വിലയുള്ള Mini Cooper, Toyota Fortuner, Toyota Innova എന്നിവ വിജയ് സേതുപതിയുടെ വാഹന കളക്ഷനിൽ ഉൾപ്പെടുന്നു.
സിനിമയിൽ പ്രതിഫലം
ജവാൻ എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ വേഷത്തിന് 21 കോടി രൂപ പ്രതിഫലമായി നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരുപാട് സിനിമകളിൽ പ്രമുഖ നടനായി അഭിനയിച്ച ഈ താരത്തിന്, 15 കോടി രൂപ ഓരോ സിനിമയ്ക്കും പ്രതിഫലം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും മൂല്യം കൊടി നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. മക്കൾ സെൽവം എന്ന പേരിലാണ് ഇദ്ദേഹം തമിഴകത്ത് അറിയപ്പെടുന്നത്.
മക്കൾ സെൽവം
വിക്രം വേദ എന്ന സിനിമയാണ് തമിഴകത്ത് വില്ലനെ കൂടുതൽ പ്രാധാന്യമുള്ള ഒരു ഘടകമാക്കി മാറ്റിയത്. അതിനെ തിരികൊളുത്തിയത് ആകട്ടെ വിജയ് സേതുപതി എന്ന നടനും. നായകനാക്കി ചിത്രീകരിച്ച മാധവനെക്കാൾ കൂടുതൽ ആ സിനിമയിൽ കയ്യടി നേടിയത് വിജയി സേതുപതി ആയിരുന്നു. അതോടെ അദ്ദേഹം മക്കൾ സെൽവമെന്ന നാമത്തിലേക്ക് ഉയർത്തപ്പെട്ടു. വിജയസേതുപതി തമിഴകത്ത് ഒരു ബ്രാൻഡ് നെയിം തന്നെയാണ് ഇന്ന്. രാഷ്ട്രീയത്തിലേക്കും, ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും പുരോഗമനപരമായ മുന്നേറ്റങ്ങളിലേക്കും സേതുപതി തന്റെ ജീവിതം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നടൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ പെരുമാറ്റവും ജീവിതരീതിയും കൂടുതൽ ജനകീയമായി കൊണ്ടിരിക്കുകയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications