ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭാരതി എയർടെൽ ലിമിറ്റഡിന്റെ പ്ലാറ്റിനം, വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ റെഡ് എക്സ് പ്രീമിയം പ്ലാനുകൾ റദ്ദാക്കി. കൂടുതൽ പണമടയ്ക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡാറ്റ വേഗതയും മുൻഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്കീമുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും ഈ പ്ലാനുകൾക്ക് പുറത്തുള്ളവരുടെ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയാണ് പ്ലാനുകൾ റദ്ദാക്കിയത്.
ഈ പ്ലാനുകൾ സേവന മാനദണ്ഡങ്ങളുടെ ഗുണനിലവാരം ലംഘിക്കുന്നതാണെന്നും ഇത് നിലവിലുള്ള ഉപഭോക്താക്കളെ കുറയ്ക്കുമെന്നും കൂടാതെ അളവുകൾ കണക്കാക്കാൻ കഴിയാത്തതിനാൽ പുതിയ ഉപയോക്താക്കൾക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും ഒരു ട്രായ് ഉദ്യോഗസ്ഥൻ ലൈവ് മിന്റിനോട് വ്യക്തമാക്കി. എന്നാൽ രണ്ട് ഓഫറുകളും നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് ഒരു മുതിർന്ന ടെലികോം അനലിസ്റ്റ് പറഞ്ഞു.

ഭാരതി എയർടെൽ ലിമിറ്റഡ് ജൂലൈ 6 നാണ് പ്ലാറ്റിനം ഉപഭോക്താക്കൾക്കായി 4 ജി ഡാറ്റാ വേഗത പ്രഖ്യാപിച്ചത്. 499 രൂപയോ അതിൽ കൂടുതലോ അടയ്ക്കുന്ന പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക. 'മുൻഗണന 4 ജി നെറ്റ്‌വർക്കിനായി' നൂതന സാങ്കേതികവിദ്യകൾ നൽകുന്നുണ്ടെന്ന് സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം ഭീമനായ എയർടെൽ വ്യക്തമാക്കിയിരുന്നു. ഇത് പ്ലാറ്റിനം വരിക്കാർക്ക് നെറ്റ്‌വർക്കിൽ മുൻഗണന നൽകും.
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി 999 രൂപ വിലയുള്ള റെഡ് എക്സ് പ്ലാൻ വോഡഫോൺ ഐഡിയ 2019 നവംബറിലാണ് അവതരിപ്പിച്ചത്. 50% വരെ വേഗതയും പ്രത്യേക സേവനങ്ങളുമാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ വില മെയ് മാസത്തിൽ 100 രൂപ ഉയർത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
