രാജ്യത്ത് ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം. രാജ്യത്തിന്‍റെ ഐടി തലസ്ഥാനം എന്നും ബെംഗളൂരു അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ നിരവധി മലയാളികളാണ് ബെംഗളൂരു നഗരത്തിൽ ജീവിക്കുന്നത്. എന്നാൽ നഗരത്തിലെ ജീവിതച്ചെലവ് പലപ്പോഴും സാധാരണക്കാരെ വലയ്ക്കാറുണ്ട്. യാത്ര ചിലവാണ് എല്ലാവരുടേയും കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നത്. ടാക്സി വിളിച്ചാൽ കീശ കാലിയാകുമെന്ന അവസ്ഥയാണ്. അതേസമയം ഈ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഫുഡീ ഫൈസി.
ടാക്സി വിളിച്ചാൽ തീർന്നു
ബെംഗളൂരു നഗരത്തിൽ രണ്ട് കിലോമീറ്റർ വരെയുള്ള ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 36 രൂപയാണ്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് ശേഷം ഓരോ കിലോമീറ്ററിനും 18 രൂപയും അധികം നൽകണം. രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഓട്ടോയിൽ യാത്ര ചെയ്താൽ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി നൽകേണ്ടിവരും. ആദ്യത്തെ അഞ്ച് മിനിറ്റിന് കാത്തിരിപ്പ് ഫീസ് സൗജന്യമായിരിക്കും. അതിനുശേഷം, ഓരോ പതിനഞ്ച് മിനിറ്റിനോ അതിന്റെ ഒരു ഭാഗത്തിനോ 10 നിരക്ക് ഈടാക്കും. ടാക്സി ചാർജ്ജുകൾ ഇതിലും കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ടാക്സി വേണ്ട, റെന്‍റ് എ ബൈക്ക് മതി
ബെംഗളൂരു നഗരത്തിലെത്തുന്ന ആളുകൾ ടാക്സി കാറോ ഓട്ടോയോ എടുക്കുന്നതിന് പകരം ബൈക്ക് റെന്റൽ (Bike Rentals) സേവനങ്ങൾ ഉപയോഗിക്കുന്നത് വലിയ ലാഭമുണ്ടാക്കുമെന്ന് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഫുഡീ ഫൈസി പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കണക്കിലെ കളി ഫുഡീ ഫൈസി വ്യക്തമാക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ കുടുങ്ങാതെയും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറയുന്നു.

മണിക്കൂറിന് വെറും 21 രൂപ നിരക്കിലാണ് തനിക്ക് ഹോണ്ട ആക്ടിവ സ്കൂട്ടർ ലഭിച്ചതെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ബെംഗളൂരുവിലെ കടുപ്പമേറിയ ട്രാഫിക്കിൽ കാറുകളേക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇരുചക്ര വാഹനങ്ങൾ സഹായിക്കും. കൂടാതെ സ്മാർട്ട്ഫോൺ ആപ്പുകൾ വഴി എളുപ്പത്തിൽ ബൈക്കുകൾ ബുക്ക് ചെയ്യാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവ കൈപ്പറ്റാനും സാധിക്കും.
പണം ലാഭം, സമയം ലാഭം
പണം ലാഭിക്കുന്നതിനൊപ്പം സമയം ലാഭിക്കാമെന്നതും ബൈക്ക് റെന്‍റലിന്‍റെ ഗുണമാണ്. നഗരത്തിലെ തിരക്കുകളിൽ കാറുകളേക്കാളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ ബൈക്കുകൾ സഹായിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ബാംഗ്ലൂരിൽ ഒരു ബൈക്ക് വാടകയ്‌ക്കെടുക്കുമ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും, നിങ്ങളുടെ വാഹനം എളുപ്പത്തിൽ നിർത്താൻ ഒരു പാർക്കിംഗ് സ്ഥലം കണ്ടെത്താനും, ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കാതെ നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. സ്കൂട്ടറുകൾ മുതൽ ഗിയർ ബൈക്കുകൾ, ഇലക്ട്രിക് ഓപ്ഷനുകൾ വരെ ഇന്ന് നഗരത്തിൽ പെട്ടെന്ന് ലഭിക്കും. അതുകൊണ്ടുതന്നെ രസകരമായ ഒരു വാരാന്ത്യ യാത്രയ്‌ക്കോ ദൈനംദിന യാത്രയ്‌ക്കോ ബെംഗളൂരുവിലെത്തുന്നവർക്ക് ധൈര്യത്തോടെ റെന്‍റൽ ബൈക്കുകളെ ആശ്രയിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
