ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കൊവിഡ്-19 മഹാമാരിയ്ക്കിടയിലും 2020 ൽ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം 237.7 മില്യൺ ഡോളറായി ഉയർന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യൺ ഡോളറാണ്, 13.8 ശതമാനം ഉയർച്ചയോടെയാണ് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയത്.
രൺവീർ സിങ്ങിന്റെ ബ്രാൻഡ് മൂല്യം 102.9 മില്യൺ ഡോളറാണ്. 2020 ലെ മികച്ച 20 സെലിബ്രിറ്റികളുടെ മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യം ഒരു ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണിത്. ഡഫ് & ഫെൽപ്സ് അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച് സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിർണ്ണയ പഠന റിപ്പോർട്ടിന്റെ ആറാം പതിപ്പിൽ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ താഴെ കൊടുക്കുന്നു:

സ്ഥിരം സെലിബ്രിറ്റികൾ തങ്ങളുടെ റാങ്കിംഗിൽ ആധിപത്യം തുടരുമ്പോൾ, ആയുഷ്മാൻ ഖുറാന, ടൈഗർ ഷ്രോഫ്, രോഹിത് ശർമ എന്നിവർ യഥാക്രമം 6, 15, 17 സ്ഥാനങ്ങൾ കരസ്ഥമാക്കി. കാർത്തിക് ആര്യൻ പട്ടികയിൽ 20-ാം സ്ഥാനത്താണ്.
ശക്തമായ സോഷ്യൽ മീഡിയ സാന്നിധ്യം സെലിബ്രിറ്റികൾക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് സർവ്വേ വ്യക്തമാക്കുന്നു. സെലിബ്രിറ്റി-ബ്രാൻഡ് ഇടപഴകലുകൾ കൂടുതൽ ഡിജിറ്റലായി മാറുന്നതോടെ, ബ്രാൻഡുകളും സെലിബ്രിറ്റി അംഗങ്ങളും സഹകരണത്തിന്റെ നൂതന മാർഗങ്ങൾ ചർച്ച ചെയ്ത് വരികയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
