സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ BR-103 ഭാഗ്യക്കുറിയ്ക്ക് വമ്പൻ ഡിമാൻഡ്. വിപണിയിൽ വിൽപ്പന തകർക്കുന്നുണ്ട്. ഏപ്രിൽ 2ന് വിപണിയിൽ എത്തിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടിയാണ്. സമ്മർ ബമ്പറിനു ശേഷം ഈ വർഷം എത്തുന്ന രണ്ടാമത്തെ ലോട്ടറിയാണിത്. സംസ്ഥാന സർക്കാറിൻ്റെ ഈ ബമ്പർ ലോട്ടറി എല്ലാ വർഷവും വിഷുവിന് മുന്നേയായി വിപണിയിൽ എത്തുന്നു.
VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. 300 രൂപ ടിക്കറ്റ് വിലയുള്ള വിഷു ബമ്പറിൻ്റെ നറുക്കെടുപ്പ് മെയ് 28 ന് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നടക്കുന്നത്. ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. 2025ലെ വിഷു ബമ്പറിൽ ആരുടെ ഭാഗ്യമായിരിക്കും തെളിയുന്നത്?
വിൽപ്പന പൊടി പൊടിക്കുന്നു...
മൊത്തം 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച് വിപണിയിലെത്തി, അതിൽ മെയ് 23 വരെയുള്ള കണക്കുകൾ പ്രകാരം 42 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം ബാക്കിനിൽക്കെ, വിഷു ബമ്പറിൻ്റെ വിൽപ്പന കുതിച്ചുയരുന്നു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനങ്ങളിലായി തിരുവനന്തപുരവും തൃശൂരും പിന്നാലെയുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളിലും വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. അവസാന ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന കൂടുതൽ ഉയരുമെന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നു.

വിഷു ബമ്പറിൻ്റെ സമ്മാന ഘടന ഇതാ....
മുകളിൽ പറഞ്ഞതു പോലെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം ആറ് പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം ആറ് പേർക്ക്. എന്നിങ്ങവെയാണ് പ്രധാന സമ്മാനങ്ങൾ.
അഞ്ചാം സമ്മാനമായി നൽകുന്നത് 5,000 രൂപയാണ്. ആറാം സമ്മാനം 2,000 രൂപയും, ഏഴാം സമ്മാനം 1,000 രൂപയും, എട്ടാം സമ്മാനം 500 രൂപയും, ഒൻപതാം സമ്മാനം 300 രൂപയും ലഭിക്കുന്നു.
2024-ലെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ VC 490987 എന്ന ടിക്കറ്റിനായിരുന്നു. ആലപ്പുഴയിൽ നിന്നും കഴിഞ്ഞ വർഷം ഒന്നാം സമ്മാനമായ 12 കോടി അടിച്ചതിനാൽ ഇത്തവണയും ഭാഗ്യാന്വേഷികൾ ആലപ്പുഴയെ കൂടുതൽ ശ്രദ്ധിക്കും. ജില്ല മാറി ടിക്കറ്റെടുക്കുന്നവർ ചിലപ്പോൾ ആലപ്പുഴയിൽ പോയി ടിക്കറ്റ എടുക്കാനും സാധ്യതയുണ്ട്.
സാധാരണയായി ഇവിടെ കണ്ട് വരുന്ന ട്രെൻഡ് അനുസരിച്ച് ബമ്പർ അടിക്കുന്ന അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിൽ താമസിക്കുന്നവർക്കാണ്. ഇത്തവണ വിഷു ബമ്പറിലും ഇത് സംഭവിക്കുമോ?
12 കോടി അടിച്ചാൽ എത്ര നികുതി അടക്കണം?
ലോട്ടറി അടിച്ചാൽ നിങ്ങൾ നികുതി അടക്കേണ്ടി വരും. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങളിൽ നിന്ന് ടിഡിഎസ് കുറയ്ക്കും. കൂടാതെ, സമ്മാനത്തുകയുടെ 10% ഏജൻസി കമ്മിഷനായി നൽകും. ഇത്തവണ നിങ്ങൾക്ക് 12 കോടി അടിച്ചാൽ അതിൻ്റെ 10% അതായത് 1.20 കോടി രൂപയാണ് ഏജൻസി കമ്മീഷനായി നൽകേണ്ടി വരിക.
ഏജൻസി കമ്മിഷൻ കുറച്ചതിന് ശേഷമുള്ള തുകയുടെ 30% നികുതിയായി നൽകണം. അതായത്, 12 കോടിയിൽ നിന്നും ഏജൻസി കമ്മീഷൻ 1.20 കോടി കിഴിച്ചാൽ ബാക്കിയുള്ളത് 10.80 കോടി. അതിൽ നിന്നും നികുതി 30% ഈടാക്കിയാൽ 3.24 കോടി അടക്കേണ്ടി വരും. അതായത് 12 കോടി അടിച്ച ഭാഗ്യശാലിയുടെ കൈയിൽ ലഭിക്കുന്നത് ഏജൻസി കമ്മിഷനും, നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
