വിഷു അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ്. സംഭവം വേറെ ഒന്നും അല്ല, ബുക്കിങ് ആരംഭിച്ച് 2 മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു ഏപ്രിൽ 15-നാണ്. പക്ഷെ 10-ആം തീയ്യതി വെള്ളിയാഴ്ചയാണ് കൂടുതൽ പേരും നാട്ടിലേക്ക് മടങ്ങുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ടിക്കറ്റ് കിട്ടാത്ത മലയാളികൾ.
വെയ്റ്റ് ലിസ്റ്റ് 150 കടന്നു
കെഎസ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 150 കടന്നു. തേഡ് ഇക്കോണമിയിൽ 35-ആണ് നിലവിലെ വെയ്റ്റ് ലിസ്റ്റ്, തേഡ് എസിയിൽ 62. അതേസമയം മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ 5 ആണ് വെയ്റ്റ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി-തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിലെ ബുക്കിങ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയ്റ്റ് ലിസ്റ്റ്. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസിൽ (സേലം വഴി) സ്ലീപ്പറിൽ 136, തേഡ് എസിയിൽ 60 ആണ് വെയ്റ്റ് ലിസ്റ്റ്. മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിലെ ടിക്കറ്റുകളും കഴിയാറായി.
വന്ദേഭാരത് രക്ഷിക്കുമോ..?
രാവിലെ പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ചെയർകാറിൽ നിലവിൽ 300-ഓളം സീറ്റുകൾ ബാക്കിയുണ്ട്. അതുപോലെ എക്സിക്യൂട്ടീവ് ചെയർകാറിൽ 20 സീറ്റുകൾ ബാക്കിയുണ്ട്. 1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്.

8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ വന്ദേ ഭാരത് ട്രെയിൻ ഏഴ് സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ.
കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയിൽ സെക്കൻഡ് സിറ്റിങ്ങിൽ 746, ചെയർകാറിൽ 86 സീറ്റുകളും ബാക്കിയുണ്ട്. പക്ഷെ ഇതും ഉടൻ തീരാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ വിഷുവിന് കേരളത്തിലേക്കുള്ള യാത്ര കഠിനമായി മാറും എന്ന കാര്യം ഉറപ്പാണ്.
സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചു
ബെംഗളൂരു-ചങ്ങനാശേരി റൂട്ടിൽ കേരള ആർടിസി വാരാന്ത്യ സ്പെഷൽ സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.40നു സാറ്റലൈറ്റ് ബസ് ടെർമിനൽനിന്ന് പുറപ്പെട്ട് ശാന്തിനഗർ (6.55), ഇലക്ട്രോണിക് സിറ്റി (7.35), ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, മൂവാറ്റുപുഴ വഴി രാവിലെ 8.15ന് ചങ്ങനാശേരിയിലെത്തും. ചങ്ങനാശേരിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.45ന് പുറപ്പെട്ട് രാവിലെ 7.20നു ബെംഗളൂരുവിലെത്തും. 1151 രൂപയാണ് ടിക്കറ്റ് നിരക്ക്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications