സ്വകാര്യ ഇക്വിറ്റി കമ്പനിയായ വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയില്‍ 11,367 കോടി രൂപ നിക്ഷേപം നടത്തും. ഇതുവഴി ജിയോ പ്ലാറ്റ്ഫോമിന്റെ 2.32 ശതമാനം ഓഹരിയാണ് വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് വാങ്ങുക. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ജിയോയില്‍ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ വലിയ കമ്പനിയാണിത്.

നേരത്തെ, ഫെയ്സ്ബുക്കും യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്കും ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ജിയോയുടെ ഒരു ശതമാനം വരുന്ന ഓഹരിയാണ് സില്‍വര്‍ ലേക്ക് വാങ്ങിയത് (5,655.75 കോടി രൂപ). ജിയോയില്‍ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്കിനുണ്ട്. 570 കോടി ഡോളറാണ് ഫെയ്സ്ബുക്ക് ഇതിനായി ചിലവിട്ടതും.
പുതിയ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ജിയോ പ്ലാറ്റ്ഫോമുകള് 4.91 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും കൈവരിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിറക്കി. വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ നിക്ഷേപം കൂടിയാകുമ്പോള്‍ മൊത്തം 60,596 കോടി രൂപയില്‍ എത്തിനില്‍ക്കും ജിയോ പ്ലാറ്റ്ഫോമുകളുടെ ആസ്തി. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. 38 കോടിയില്‍പ്പരം വരിക്കാരുണ്ട് കമ്പനിക്ക്. ജിയോ സിനിമ, ജിയോ സാവന്‍, ഹാപ്റ്റിക് തുടങ്ങിയ കമ്പനിയുടെ മറ്റു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ജിയോയ്ക്ക് കീഴിലാണ് നിലകൊള്ളുന്നത്.

വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ കാര്യമെടുത്താല്‍ സോഫ്റ്റ്വെയര്, ഡേറ്റ, വിവരസാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി കമ്പനിയാണിത്. 57 ബില്യണില്പ്പരമുണ്ട് വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ മൂലധനനിക്ഷേപം. ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളില്‍ ഒന്നായി മാറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിസ്റ്റ സ്ഥാപകനും ചെയര്‍മാനും സിഇഓയുമായ റോബര്‍ട്ട് എഫ് സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ ഡിജിറ്റല്‍ സമൂഹത്തിന്റെ മാറ്റത്തിനായി റിലയന്‍സിനൊപ്പം തങ്ങളും പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
