വിസ്താര ഇനിയില്ല. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണേ. പുതിയ മാറ്റങ്ങളാണ് വിസ്താര എയർ ലൈനിൽ സംഭവിക്കുന്നത്. 2024 നവംബർ 12-ന് എയർ ഇന്ത്യയുമായി വിസ്താര ലയിക്കുന്നു. ഇതോടെ ഇന്ത്യയിലെ വിസ്താര ക്രെഡിറ്റ് കാർഡ് ഉടമകളിൽ പുതിയ പല മാറ്റങ്ങളും കൊണ്ടു വരാൻ തീരുമാനമായിരിക്കുന്നു.
വിസ്താരയുടെ ക്ലബ് വിസ്താര ലോയൽറ്റി പ്രോഗ്രാം എയർ ഇന്ത്യയുടെ ഫ്ലയിംഗ് റിട്ടേണുമായി ഇന്റഗ്രേറ്റ് ചെയ്യുന്നതോടെ പുതിയ മാറ്റങ്ങൾക്ക് തുടക്കമാവുന്നു. മാത്രമല്ല ലോയൽറ്റി പോയിൻ്റുകൾ സമ്പാദിക്കുന്നതിലും റെഡീം ചെയ്യുന്നതിലും കാർഡ് ഉടമകൾക്ക് മാറ്റങ്ങൾ അനുഭവപ്പെടും.

പൈസാബസാർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ 2024 നവംബർ 12 മുതൽ വിസ്താര ക്രെഡിറ്റ് കാർഡുകൾ വഴി ശേഖരിക്കുന്ന എല്ലാ ക്ലബ് വിസ്താര പോയിന്റുകളും ഫ്ലൈയിംഗ് റിട്ടേൺസ് പോയിന്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യുന്നത് 1:1 അനുപാതത്തിൽ ആയിരിക്കും. ഈ ട്രാൻസ്ഫർ ചെയ്യപ്പെടുന്ന പോയിന്റുകൾക്ക് ഒരു വർഷത്തെ അധിക വാലിഡിറ്റി ഉണ്ടായിരിക്കും. ഇത് മൂലം കാർഡ് ഉടമകൾക്ക് അവരുടെ പോയിന്റുകൾ വീണ്ടെടുക്കാൻ കൂടുതൽ സമയം ലഭിക്കും.
പുതിയ മാറ്റങ്ങൾ
വിസ്താര കാർഡ് ഉടമകളുടെ നിലവിലെ പദവി എയർ ഇന്ത്യയുടെ ഫ്ലൈയിംഗ് റിട്ടേൺസ് പ്രോഗ്രാമിലേക്ക് മാറ്റും. ഈ മാറ്റങ്ങളെല്ലാം നിങ്ങൾ നേടുന്ന പോയിന്റുകളെ ബാധിക്കും.
വൌച്ചർ കൈമാറ്റം
കോംപ്ലിമെന്റ്റി ടിക്കറ്റ് വൌച്ചറുകളും ക്ലാസ് അപ്ഗ്രേഡ് വൌച്ചറുകളും സമ്പാദിക്കാം.
എയർലൈൻ പങ്കാളിത്തത്തിലെ മാറ്റങ്ങൾ
ഒക്ടോബർ 1 2024 മുതൽ, ജപ്പാൻ എയർലൈൻസ്, എയർ കാനഡ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന എയർലൈനുകളുമായുള്ള പങ്കാളിത്തം വിസ്താര അവസാനിപ്പിക്കും. 2024 സെപ്റ്റംബർ 30 ന് ശേഷമുള്ള യാത്രാ തീയതികളിൽ വിസ്താര കാർഡ് ഉടമകൾക്ക് ഈ പറഞ്ഞ എയർലൈൻസിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനോ സിവി പോയിന്റുകൾ നേടാനോ കഴിയില്ല.
വിസ്താര കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും
2024 സെപ്റ്റംബർ 30-ന് ശേഷം പുതിയ വിസ്താര ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യില്ല. നിലവിലുള്ള കാർഡ് പുതുക്കലുകൾ 2025 മാർച്ച് 31-ന് ശേഷം പ്രോസസ് ചെയ്യില്ല. എങ്കിലും കാർഡ് ഉടമകൾക്ക് 2026 മാർച്ച് 31 വരെ വിസ്താര ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഇത് ക്രമീകരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
ക്ലബ് വിസ്താര, ഫ്ലയിംഗ് റിട്ടേൺസ് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നു
വിസ്താര ക്രെഡിറ്റ് കാർഡ് ഉടമകൾ അവരുടെ ക്ലബ് വിസ്താര, ഫ്ലയിംഗ് റിട്ടേൺസ് അക്കൗണ്ടുകൾ ലിങ്ക് ചെയ്യണം. ക്ലബ് വിസ്താര അക്കൗണ്ടിൽ ലോഗിൻ ചെയ്‌ത് അവരുടെ ഫ്ലയിംഗ് റിട്ടേൺസ് മെമ്പർഷിപ്പ് ഐ.ഡി കൊടുത്ത് ഇങ്ങനെ ചെയ്യാവുന്നതാണ്. അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളായ പേര്, കോൺടാക്ട് ഇൻഫൊർമേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക്കലി മെർജ് ചെയ്യേണ്ടി വരും.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തീയതികൾ:
അക്കൗണ്ട് ലിങ്കിംഗ്: നവംബർ 11ന് മുമ്പ് നിങ്ങളുടെ ക്ലബ് വിസ്താര, ഫ്ലൈയിംഗ് റിട്ടേൺസ് അക്കൌണ്ടുകൾ ലിങ്ക് ചെയ്യുക.
പോയിന്റ് ട്രാൻസ്ഫർ: നവംബർ 12 ന് സിവി പോയിന്റുകൾ ഫ്ലൈയിംഗ് റിട്ടേൺസിലേക്ക് ട്രാൻസ്ഫർ ചെയ്യും.
ബുക്കിംഗ് കൺവേർഷൻസ്: സെപ്റ്റംബർ 3 ന് ശേഷം വിസ്താര ബുക്കിംഗുകൾ എയർ ഇന്ത്യ ബുക്കിംഗുകളായി മാറും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications