ദില്ലി: കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ വ്യോമയാന മേഖല വന്‍ നഷ്ടത്തിലേക്കാണ് കൂപ്പ്കുത്തി കൊണ്ടിരിക്കുന്നത്. ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ മിക്ക വിമാനക്കമ്പനികളും സേവനം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇപ്പോഴിതാ വിസ്താരയും അത്തരത്തിലൊരു നീക്കമാണ് നടത്തിയിരിക്കുന്നത്. മുതിര്‍ന്ന ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസത്തേക്കെങ്കിലും ശമ്പളരഹിത അവധിയില്‍ പ്രവേശിക്കണമെന്ന് വിസ്താര സിഇഔ ലെസ്ലി തംഗ് അറിയിച്ചു.
മുതിര്‍ന്ന ഗ്രേഡുകളിലെ 1,200ഓളം ജീവനക്കാരെ നിര്‍ബന്ധിത ശമ്പള രഹിത അവധി ബാധിക്കും. അതേസമയം, ക്യാബിന് ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ അടക്കം നല്കുന്ന 1,200ഓളം ജീവനക്കാരെ ഈ നിര്‍ദ്ദേശം ബാധിക്കില്ല. ചെലവ് കുറയ്ക്കാനായി ഇനിയും മറ്റ് മാര്‍ഗങ്ങള്‍ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 2020 ഏപ്രില്‍ 1 മുതല്‍ 14 വരെയുള്ള കാലയളവില്‍ ലെവല്‍ 1 എ, 1 ബി എന്നിവ ഒഴികെയുള്ള എല്ലാ ജീവനക്കാരും കുറച്ച് ദിവസത്തേക്ക് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പോകണം. ലെവല്‍ 4, ലെവല്‍ 5 ജീവനക്കാര്‍ മൂന്ന് ദിവസത്തെ നിര്‍ബന്ധിത ശമ്പളമില്ലാത്ത അവധിയിലും ലെവല്‍ 2 ലെവല്‍ 3 ജീവനക്കാര്‍ രണ്ട് ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പോകണമെന്നും ലെവല്‍ 1 സിയിലെ ജീവനക്കാര്‍ ഒരു ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.
യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കുമുള്ള വാര്‍ഷിക ശമ്പള വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ ജൂലൈ 1 വരെ മാറ്റി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വിസ്താര എയര്‍ലൈന്‍സ് അറിയിച്ചത്. കൂടാതെ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ യാത്രക്കാരുടെ കുറവുള്ളതിനാല്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളും ക്രമീകരിച്ചു. വൈറസ് ബാധിത രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ലൈന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.
യാത്ര മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് 2020 ഡിസംബര്‍ 31 വരെയുള്ള തിയതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും വിസ്താര വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടായാല്‍ അത് ബാധകമായിരിക്കും. 2020 മാര്‍ച്ച് 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത് ഏപ്രില്‍ 31നകം യാത്ര ചെയ്യാന്‍ നിശ്ചയിച്ച യാത്രക്കാര്‍ക്കാണ് ഇളവുകള്‍ ബാധകമാകുക. ട്രാവല്‍ ഏജന്റുകള്‍ വഴിയും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയും ബുക്ക് ചെയതവര്‍ അതത് ഹെല്‍പ്പ് ഡെസ്കുകളുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. ക്ലബ് വിസ്താര അംഗങ്ങള്‍ക്ക്, ടയര്‍ സ്റ്റാറ്റസ് പരിശോധന 2020 മാര്‍ച്ച് 18 മുതല്‍ 2020 ഏപ്രില്‍ 30 വരെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അംഗങ്ങള്‍ക്ക് നിലവിലുള്ള എലൈറ്റ് ടയര്‍ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications