ഫുൾ സർവീസ് പാസഞ്ചർ കാരിയറായ വിസ്താര എയർലൈൻസിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിമാന ടിക്കറ്റുകൾ വെറും 995 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. 48 മണിക്കൂർ മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കുകയുള്ളൂ. ജനുവരി 10 രാത്രി 12 മണിക്ക് ഓഫർ വിൽപ്പന അവസാനിക്കും.
ആഭ്യന്തര, അന്തർദേശീയ ശൃംഖലയിലുടനീളമുള്ള മൂന്ന് ക്ലാസുകളിലെയും യാത്രകൾക്ക് ഓഫർ വിൽപ്പന നിരക്കുകൾ ബാധകമാണെന്ന് വിസ്താര അറിയിച്ചു. വിസ്താരയുടെ ആഭ്യന്തര വിമാന സർവീസ് നിരക്കുകൾ ആരംഭിക്കുന്നത് ഇക്കോണമി ക്ലാസിന് 995 രൂപയും പ്രീമിയം ഇക്കോണമിക്ക് 1,995 രൂപയും ബിസിനസ് ക്ലാസിന് 5,555 രൂപയുമാണ്. അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള നിരക്ക് ആരംഭിക്കുന്നത് ഇക്കോണമി ക്ലാസിന്, 14,555 രൂപ, പ്രീമിയം ഇക്കോണമിക്ക്, 19,995 രൂപ, ബിസിനസ് ക്ലാസിന്, 35,555 രൂപ എന്നിങ്ങനെയാണ്. എല്ലാ നികുതികളും ഉൾപ്പെടെയുള്ള നിരക്കാണിത്.

2020 ജനുവരി 25 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഈ ഓഫറിൽ ലഭിക്കുന്നത്. ഓഫർ അനുസരിച്ചുള്ള മുംബൈ-ഡൽഹി വിമാന ടിക്കറ്റിന്റെ നിരക്ക് 2,955 രൂപയാണ്. മുംബൈ-ഗോവ ടിക്കറ്റ് നിരക്ക് 1,995 രൂപയും ഡൽഹി - ബെംഗളൂരു ടിക്കറ്റിന് 3,355 രൂപയും മുംബൈ-ബെംഗളൂരു ടിക്കറ്റിന് 2,055 രൂപയുമാണ് നിരക്ക്.
വിസ്താരയുടെ അന്താരാഷ്ട്ര റൂട്ടിൽ, ഡൽഹി - ബാങ്കോക്ക് ടിക്കറ്റിന് 14,995 രൂപയും ഡൽഹി - സിംഗപ്പൂർ ടിക്കറ്റ് നിരക്ക് 20,495 രൂപയും, മുംബൈ-കൊളംബോ നിരക്ക് 14,555 രൂപയും, മുംബൈ-ദുബായ് ടിക്കറ്റ് നിരക്ക് 18,555 രൂപയും മുംബൈ-സിംഗപ്പൂർ നിരക്ക് 21,995 രൂപയുമാണ്. ഓഫർ നിരക്കിലുള്ള സീറ്റുകളുടെ എണ്ണം പരിമിതമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
