ടാറ്റ സണ്‍സിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍ വന്‍ ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്. വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഞെട്ടിപ്പിക്കുന്ന ഇളവുകളാണ്. 1,099 രൂപ മുതല്‍ ആണ് ടിക്കറ്റ് നിരക്കുകള്‍.
ഇതൊരു സ്ഥിരം സംവിധാനം ആണെന്ന് കരുതേണ്ട. 48 മണിക്കൂര്‍ ഫ്ലാഷ് സെയിലില്‍ സ്വന്തമാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ജൂണ്‍ 24 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് മാത്രമാണ് ഈ ഫ്ലാഷ് സെയില്‍. വിശദാംശങ്ങള്‍ അറിയാം...
മൂന്ന് നിരക്കുകള്‍
മൂന്ന് ക്ലാസ്സുകളില്‍ മൂന്ന് വ്യത്യസ്ത നിരക്കുകള്‍ ആണ് ഈ ഫ്ലാഷ് സെയിലില്‍ വിസ്താര എയര്‍ലൈന്‍ മുന്നോട്ട് വയ്ക്കുന്നത്. എക്കോണമി ക്ലാസ്സില്‍ ആണ് 1,099 രൂപയ്ക്ക് ടിക്കറ്റ് വില തുടങ്ങുന്നത്. പ്രീമിയം എക്കോണമി ക്ലാസ്സില്‍ 2,099 രൂപയ്ക്കാണ് തുടങ്ങുന്നത്. ബിസിനസ് ക്ലാസ്സില്‍ 5,999 രൂപയ്ക്കും ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
എപ്പോഴത്തേക്ക്
ഇപ്പോഴത്തെ ഫ്ലാഷ് സെയിലില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് ഉടനെ യാത്ര ചെയ്യാമെന്ന് കരുതേണ്ട. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള കാലത്തേക്കാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ കഴിയുക. ബ്ലാക്ക് ഔട്ട് ദിനങ്ങള്‍ ബാധകമായിരിക്കും.
റൂട്ടുകള്‍ ഏതൊക്കെ
ദില്ലി-ചാണ്ഡിഗഢ് റൂട്ടില്‍ ആണ് ഏറ്റവും ഈ ഫ്ലാഷ് സെയിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്- 1,099 രൂപ. ബെംഗളൂരു- ചെന്നൈ സര്‍വ്വീസ് 1,399 രൂപയാണ് തുടങ്ങുന്നത്. ബെംഗളൂരു- ഹൈദരാബാദ് റൂട്ടില്‍ 1,449 രൂപയാണ്. ദില്ലി- ലഖ്നൗ, ബെംഗളൂരു-ഗോവ, മുംബൈ ഗോവ, മുംബൈ ചെന്നൈ, ദില്ലി - ലഖ്നൗ, ദില്ലി- ഇന്‍ഡോര്‍ റൂട്ടുകളില്‍ എക്കോണമി ക്ലാസ്സില്‍ 1,699 രൂപയാണ് ചാര്‍ജ്ജ്.
എങ്ങനെ ബൂക്ക് ചെയ്യാം
വിസ്താരയുടെ മണ്‍സൂണ്‍ ഓഫര്‍ ഫ്ലാഷ് സെയിലില്‍ പല വഴിയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റ് (www.airvistara.com) വഴി എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ഐഒഎസ്, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പുകള്‍ വഴിയും ബുക്കിങ് നടത്താം. അല്ലെങ്കില്‍ വിസ്താരയുടെ എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍ വഴി ബുക്ക് ചെയ്യാം. കോള്‍ സെന്റര്‍ വഴിയും ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ബുക്ക് ചെയ്യാന്‍ സാധിക്കും.
സമ്പൂര്‍ണ വാക്സിനേഷന്
എല്ലാ പൈലറ്റുമാര്‍ക്കും വിമാന ജാവനക്കാര്ക്കും സമ്പൂര്‍ണ വാക്സിനേഷന് പ്രാവര്‍ത്തികമാക്കിയ ആദ്യ വിമാന സര്‍വ്വീസ് ആണ് വിസ്താര എയര്‍ലൈന്‍. ഏറ്റവും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന് എങ്കിലും ഇവര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് ജീവനക്കാര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, ക്യാബിന് ക്ര്യൂ, പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്.
വിസ്താരയുടെ തുടക്കം
2013 ല്‍ ആണ് ടാറ്റ് സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി വിസ്താര എയര്‍ലൈന്‍സ് സ്ഥാപിച്ചത്. വ്യോമയാന മേഖലയിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ് കൂടി ആയിരുന്നു ഇത്. 2013 ല്‍ കമ്പനി സ്ഥാപിച്ചെങ്കിലും വിമാന സര്‍വ്വീസുകള്‍ തുടങ്ങിയത് 2015 ല്‍ ആയിരുന്നു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications