വിസ്താരയുടെ പുതിയ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ വൈഫൈ, സ്ട്രീമിംഗ് സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന്റെ ഇന്ത്യൻ അഫിലിയേറ്റായ വിസ്താര ഇതോടെ വൈ-ഫൈ, സ്ട്രീമിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ കാരിയറായി മാറും. പുതിയ സേവനം ലഭ്യമാക്കുന്നതോടെ യാത്രക്കാർക്ക് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ലൈവ്-സ്ട്രീം ക്രിക്കറ്റ് മത്സരങ്ങൾ കാണാനും, ഒപ്പം ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോഗിക്കാനുമാകും.
ആറ് ഡ്രീംലൈനർ വിമാനങ്ങൾക്കാണ് വിസ്താര ഓർഡർ നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തേത് ഉടനെത്തും. ഇതിലാണ് പുതിയ സേവനങ്ങൾ നൽകിത്തുടങ്ങുക. സേവനത്തിനുള്ള നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ വ്യക്തമാക്കി. പാനസോണിക് എവിയോണിക്സ് കോർപ്, നെൽകോ ലിമിറ്റഡ് എന്നിവയുമായി ചേർന്നാണ് കമ്പനി വൈഫൈ സേവനം നൽകുക. സിംഗപ്പൂർ എയർലൈൻസും ടാറ്റ ഗ്രൂപ്പും ചേർന്നുള്ള സംരംഭമായ വിസ്താര 2015-ലാണ് പ്രവർത്തനം തുടങ്ങിയത്.

ഇൻ-ഫ്ലൈറ്റ് വൈ-ഫൈ അനുവദിക്കുന്നതിള്ള പദ്ധതി ഇന്ത്യ മുൻപ് തന്നെ ആലോചിച്ചിരുന്നു, എന്നാൽ റെഡ് ടേപ്പും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അംഗീകാര പ്രക്രിയയെ വൈകിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്ത് ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ നടത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
