3 വര്‍ഷം ശമ്പളമില്ലാതെ പണി, പുതിയ മേധാവിയെ നിയമിക്കാന്‍ വോഡഫോണ്‍ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളമില്ലാതെ പണിയെടുക്കണം. പുതിയ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ താക്കറിന്റെ കാര്യത്തില്‍ വോഡഫോണ്‍ ഐഡിയ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. മൂന്നുവര്‍ഷം താക്കര്‍ കമ്പനിക്കൊപ്പമുണ്ടായിരിക്കും. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പദവിയും ഇദ്ദേഹംതന്നെ വഹിക്കും. എന്നാല്‍ ഇക്കാലയളവില്‍ രവീന്ദര്‍ താക്കറിന് പ്രതിമാസം ശമ്പളം കൊടുക്കാന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ഉദ്ദേശമില്ല. ഇതേസമയം, ബിസിനസ് ഇടപാടുകള്‍ക്കായുള്ള താക്കറിന്റെ ചിലവുകള്‍ കമ്പനി വഹിച്ചുകൊള്ളും.

 

3 വര്‍ഷം ശമ്പളമില്ലാതെ പണി, പുതിയ മേധാവിയെ നിയമിക്കാന്‍ വോഡഫോണ്‍ ഐഡിയ

ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള അറിപ്പിലാണ് വോഡഫോണ്‍ ഐഡിയ പുതിയ തീരുമാനം അറിയിച്ചത്. സെപ്തംബര്‍ 30 -ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നടക്കും. ബലേഷ് ശര്‍മ രാജി വെച്ചതിനെത്തുടര്‍ന്നാണ് രവീന്ദര്‍ താക്കറിനെ എംജി, സിഇഓ പദവികളില്‍ വോഡഫോണ്‍ ഐഡിയ നിയമിക്കാന്‍ ഒരുങ്ങുന്നത്. അറിയിപ്പ് പ്രകാരം 2020 ഓഗസ്റ്റ് 19 മുതല്‍ മൂന്നു വര്‍ഷത്തേക്ക് പ്രതിഫലം കൂടാതെ ഇദ്ദേഹം തല്‍സ്ഥാനത്ത് തുടരും. നേരത്തെ, മുന്‍ഗാമിയായ ശര്‍മ 8.59 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന്മേലാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ എംഡി, സിഇഓ പദവികള്‍ നിറവേറ്റിയത്. ഇതേസമയം, 2019-20 സാമ്പത്തികവര്‍ഷം ഇദ്ദേഹത്തിന് പ്രതിഫലം കൂട്ടിയിരുന്നില്ല.

എന്തായാലും ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള താക്കറിന്റെ ചിലവുകള്‍ വഹിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് ബിസിനസ് സംബന്ധമായ യാത്ര, താമസം ഉള്‍പ്പെടെയുള്ള ചിലവുകള്‍ വോഡഫോണ്‍ ഐഡിയതന്നെ ഏറ്റെടുക്കും. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലോ മറ്റു കമ്മിറ്റികളിലോ പങ്കെടുക്കുന്നതിന് പ്രത്യേക 'സിറ്റിങ് ഫീസ്' താക്കറിന് കമ്പനി നല്‍കില്ല. സെപ്തംബര്‍ 30 -ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളുടെ അനുമതി തേടിയതിന് ശേഷമായിരിക്കും എംഡി, സിഇഓ പദവികളില്‍ രവീന്ദര്‍ താക്കറിനെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് നിയമിക്കുക.

താക്കറുടെ നിയമനം കൂടാതെ പൊതുയോഗത്തില്‍ വേറെയും ചില കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് അജണ്ടയുണ്ട്. വായ്പയെടുക്കല്‍ പരിധി ഉയര്‍ത്തുകയാണ് ഇതില്‍ പ്രധാനം. നിലവില്‍ 25,000 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് വായ്പയെടുക്കാന്‍ അനുവദിച്ചിരിക്കുന്ന പരിധി. ഇത് ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഓഹരി ഉടമകളുടെ അനുവാദം വോഡഫോണ്‍ ഐഡിയ തേടും.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ടെലികോം ബിസിനസില്‍ കാര്യമായ വരുമാനം വോഡഫോണ്‍ ഐഡിയക്കില്ല. ഇതിന് പുറമെ സര്‍ക്കാരിലേക്ക് 58,250 കോടി രൂപ ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ കുടിശ്ശികയായി തിരിച്ചടയ്‌ക്കേണ്ടതുമുണ്ട്. 7,854 കോടി രൂപയാണ് ഇതുവരെ എജിആര്‍ കുടിശ്ശികയില്‍ കമ്പനി ഒടുക്കിയത്. 10 വര്‍ഷംകൊണ്ട് മിച്ചമുള്ള അടച്ചുതീര്‍ക്കണം. വരിക്കാരുടെ കൊഴിഞ്ഞുപോക്കാണ് വോഡഫോണ്‍ ഐഡിയ നേരിടുന്ന മറ്റൊരു പ്രതിസന്ധി. നിലവില്‍ വീ എന്ന പേരില്‍ ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്ത് ടെലികോം മത്സരത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്.

Read more about: vodafone idea
English summary

Vodafone Idea MD, CEO Won't Get Remuneration For 3 Years

Vodafone Idea MD, CEO Won't Get Remuneration For 3 Years. Read In Malayalam.
Story first published: Saturday, September 12, 2020, 18:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X