മുംബൈ: രാജ്യത്ത് ടെലികോം മേഖലയില്‍ വലിയ മത്സരമാണ് നടക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവോടെ മറ്റ് സേവനദാതാക്കളെല്ലാം വലിയ നഷ്ടത്തിലായിരുന്നു. ഇതില്‍ ഏറ്റവും അധികം നഷ്ടം നേരിട്ടത് വോഡഫോണ്‍- ഐഡിയ ആയിരുന്നു .
വോഡഫോണും ഐഡിയയും ചേര്‍ന്ന് ഇപ്പോള്‍ 'വി' ആണ്. എന്തായാലും സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയ അവരുടെ നഷ്ടം വലിയ തോതില്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ നഷ്ടം 7,220 കോടി രൂപ മാത്രമാണ് . വിശദാംശങ്ങള്‍ ...
കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍- ഐഡിയ കമ്പനികളുടെ മൊത്തം നഷ്ടം 50,922 കോടി രൂപയായിരുന്നു. ജിയോയുടെ കുതിപ്പായിരുന്നു ആ സമയത്ത് ദൃശ്യമായത്. എന്തായാലും ഇത്തവണ നഷ്ടം കുറയ്ക്കാനായി എന്നത് 'വി' യെ സംബന്ധിച്ച് ആശ്വാസകരമാണ്.
കഴിഞ്ഞ പാദത്തിലും
കഴിഞ്ഞ പാദത്തിലും വോഡഫോണ്‍- ഐഡിയ വലിയ നഷ്ടം നേരിട്ടിരുന്നു എന്നതാണ് വാസ്തവം. 25,460 കോടി രൂപയായിരുന്നു നഷ്ടം. അതില്‍ നിന്ന് 7,220 കോടി രൂപ നഷ്ടത്തിലേക്ക് എത്തിച്ചു എന്നതാണ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്. രണ്ട് കമ്പനികളും ഒന്നുചേര്‍ന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.
വരുമാന നഷ്ടം
ടെലികോം സേവന ദാതാക്കള്‍ മൊത്തത്തില്‍ വരുമാന നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്. വോഡഫോൺ ഐഡിയയ്ക്ക് കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10,844 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 10,791 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
തിരിച്ചുവരവിന്റെ പാതയില്‍
കൊവിഡ് ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവുകള്‍ ടെലികോം മേഖലയ്ക്കും ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. ഒരു ഉപഭോക്താവില്‍ നിന്നുളള ശരാശരി വരുമാനം (ആവറേജ് റെവന്യു പെര് യൂസര്‍) സെപ്തംബര്‍ പാദത്തില്‍ 119 രൂപയാണ്. ജൂണ്‍ പാദത്തില്‍ ഇത് 114 രൂപ മാത്രമായിരുന്നു.
ഉപഭോക്താക്കളും കൂടി
ഐഡിയയും വോഡഫോണും ചേര്‍ന്നപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനം ഇടിവായിരുന്നു ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. അതിനെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധന സെപ്തംബര്‍ പാദത്തില്‍ ഉണ്ടായിട്ടുണ്ട്.
പ്രതീക്ഷയില്‍
കൊവിഡ് പ്രതിസന്ധികള്‍ ഇനിയും തരണം ചെയ്യേണ്ടതുണ്ടെങ്കിലും സെപ്തംബര്‍ പാദത്തിലെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വോഡഫോണ്‍-ഐഡിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയ രവീന്ദര്‍ തക്കാര്‍ പറയുന്നത്. ചെലവ് നിയന്ത്രിക്കുന്നതിലൂടെ തന്നെ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
