ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ഡിസംബർ 3 മുതൽ മൊബൈൽ കോൾ, ഡാറ്റ ചാർജുകൾക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. കമ്പനി ഏറ്റവും ഉയർന്ന ത്രൈമാസ നഷ്ടമായ 50,922 കോടി രൂപ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നിരക്കുകൾ കുത്തനെ ഉയർത്താൻ തീരുമാനിച്ചത്. 2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ പരിഷ്ക്കരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
42% വർദ്ധനവ്
മുമ്പത്തെ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകൾക്ക് 42% വരെ വില വർദ്ധനവുണ്ടെന്നാണ് ഏകദേശ കണക്കുകൂട്ടൽ. 2019 ഡിസംബർ 3 മുതൽ ഇന്ത്യയിലുടനീളം പുതിയ പ്ലാനുകൾ ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
കോംമ്പോ പ്ലാൻ
49 രൂപയുടെ കോംമ്പോ പ്ലാൻ അനുസരിച്ച് 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡാറ്റയുമാണ് ലഭിക്കുക. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 79 രൂപയുടെ കോംമ്പോ പ്ലാനിൽ 64 രൂപയിടെ ടോക്ക്ടൈം, 200 എംബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിന്റെ കാലാവധിയും 28 ദിവസം തന്നെയാണ്.
28 ദിവസം വാലിഡിറ്റി
അൺലിമിറ്റഡ് പായ്ക്കുകൾ അനുസരിച്ച് 149 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയ്സ് കോളും 2 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി. 249 രൂപയുടെ പ്ലാനിൽ - അൺലിമിറ്റഡ് വോയ്സ് കോളും ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിങ്ങനെ ലഭിക്കും. 299 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളും ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസ് 28 ദിവസം ലഭിക്കും. 399 പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളും ദിവസവും 3 ജിബി ഡാറ്റയും 100 എസ്എംഎസും 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും.
84 ദിവസം വാലിഡിറ്റി
84 ദിവസം വാലിഡിറ്റിയുള്ള അൺലിമിറ്റഡ് പായ്ക്കുകളിൽ 379 രൂപയുടെ പ്ലാൻ അനുസരിച്ച് അൺലിമിറ്റഡ് വോയ്സ് കോളും 6 ജിബി ഡാറ്റയും, 1,000 എസ്എംഎസും ലഭിക്കും. 599 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയ്സ് കോളുകൾക്ക് ഒപ്പം 1.5 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസും ലഭിക്കും. 699 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾക്കൊപ്പം ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
ഒരു വർഷത്തെ കാലാവധി
ഒരു വർഷത്തെ കാലാവധിയുള്ള 1,499 രൂപയുടെ വാർഷിക പദ്ധതി അനുസരിച്ച് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 24 ജിബി ഡാറ്റ, 3,600 എസ്എംഎസ് എന്നിങ്ങനെയും 2,399 രൂപയുടെ പ്ലാൻ അനുസരിച്ച് അൺലിമിറ്റഡ് വോയ്സ് കോളും ദിവസവും 1.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
